image

6 Jun 2022 6:14 AM GMT

Forex

നേട്ടം തലനാരിഴ്ക്ക്: രൂപയുടെ മൂല്യം 2 പൈസ ഉയര്‍ന്ന് 77.64ല്‍

MyFin Desk

Indian Rupee
X

Summary

ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തില്‍. ഇന്ന് മൂല്യം 2 പൈസ ഉയര്‍ന്ന് 77.64ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.55 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 2 പൈസ ഉയര്‍ന്ന് 77.64ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് […]


ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തില്‍. ഇന്ന് മൂല്യം 2 പൈസ ഉയര്‍ന്ന് 77.64ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.55 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 2 പൈസ ഉയര്‍ന്ന് 77.64ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
ഇന്ന് സെന്‍സെക്സ് 93.91 ശതമാനം താഴ്ന്ന് 55,675.32 ലേക്ക് എത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 473.49 പോയിന്റ് താഴ്ന്ന് 55,295.74 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 14.75 പോയിന്റ് താഴ്ന്ന് 16,569.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 'ഇന്ത്യന്‍ വിപണി ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതക്കിടയില്‍ നെഗറ്റീവ് ട്രെന്‍ഡിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള ഘട്ടത്തില്‍ നഷ്ടം കുറഞ്ഞ് വിപണികള്‍ നേരിയ നേട്ടത്തിലേക്ക് വന്നിരുന്നു.
ഈ ആഴ്ച ആര്‍ബിഐയുടെ ധനനയ അവലോകന യോഗത്തിന് മുന്നോടിയായി വിപണികള്‍ അനിശ്ചിതത്വത്തിലാണ് വ്യാപാരം തുടരുന്നതെന്ന്' ആനന്ദ് രതി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് റിസേര്‍ച്ച് മേധാവി നരേന്ദ്ര സോളങ്കി പറഞ്ഞു. ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്ര ടെക്് സിമെന്റ്, ബജാജ് ഫിന്‍സെര്‍വ്, ഡോ റെഡ്ഡീസ്, നെസ് ലേ, എല്‍ ആന്‍ഡ് ടി, എച്ച് യുഎല്‍, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എം ആന്‍ഡ് എം, കൊട്ടക് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.