image

10 Jun 2022 6:47 AM GMT

Forex

രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്: മൂല്യം 11 പൈസ ഇടിഞ്ഞ് 77.85ല്‍

MyFin Desk

രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്: മൂല്യം 11 പൈസ ഇടിഞ്ഞ് 77.85ല്‍
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഇന്ന് രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 77.85ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ വില്‍പനയും വിദേശ വിപണിയില്‍ ഡോളര്‍ ശക്തമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറെക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 77.81 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.87 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഇടിഞ്ഞ് 77.85ല്‍ എത്തി. 2021-22 സാമ്പത്തിക […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഇന്ന് രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 77.85ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ വില്‍പനയും വിദേശ വിപണിയില്‍ ഡോളര്‍ ശക്തമായതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറെക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 77.81 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.87 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഇടിഞ്ഞ് 77.85ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 77.91ലേക്ക് കൂപ്പു കുത്തിയിരുന്നു.
ആഗോള വിപണിയിലെ വ്യാപകമായ വില്‍പ്പനയ്ക്കിടയില്‍ ഐടി, ധനകാര്യം, ബാങ്കിംഗ്, ഊര്‍ജ്ജ ഓഹരികളിലെ കനത്ത നഷ്ടം വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞ് 55,000 ലെവലിന് താഴെയാണ് ഈ ആഴ്ച്ചയിലെ വ്യാപാരം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ക്രൂഡ് വില വര്‍ധിച്ചതും, ഒപ്പം വിദേശ നിക്ഷേപങ്ങളുടെ കാര്യമായ പിന്മാറ്റവും വിപണിയെ പ്രതികൂലമായി ബാധിച്ചതായി ഇടപാടുകാര്‍ പറയുന്നു.
ബിഎസ്ഇ സെന്‍സെക്സ് 1,016.84 പോയിന്റ് അഥവാ 1.84 ശതമാനം താഴ്ന്ന് 54,303.44 ല്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 276.30 പോയിന്റ് അഥവാ 1.68 ശതമാനം ഇടിഞ്ഞ് 16,201.80 ല്‍ എത്തി. ഏകദേശം നാല് ശതമാനം ഇടിവോടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് കോട്ടക് ബാങ്കാണ്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി-എച്ചഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍.