image

15 Jun 2022 6:55 AM GMT

Forex

കരകയറാതെ രൂപ: മൂല്യം 78.17-ല്‍

MyFin Desk

കരകയറാതെ രൂപ: മൂല്യം 78.17-ല്‍
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 78.17ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ 77.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര ഓഹരികളിലെ ഇടിവും വിദേശ നിക്ഷേപം കൂടുതലായി പിന്‍വലിക്കപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. സമ്മിശ്ര ആഗോള സൂചനകള്‍ക്കും അനിയന്ത്രിതമായ വിദേശ മൂലധന പ്രവാഹത്തിനും ഇടയില്‍ അസ്ഥിരമായ വ്യാപാരത്തില്‍ സെന്‍സെക്സ് […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 78.17ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ 77.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര ഓഹരികളിലെ ഇടിവും വിദേശ നിക്ഷേപം കൂടുതലായി പിന്‍വലിക്കപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
സമ്മിശ്ര ആഗോള സൂചനകള്‍ക്കും അനിയന്ത്രിതമായ വിദേശ മൂലധന പ്രവാഹത്തിനും ഇടയില്‍ അസ്ഥിരമായ വ്യാപാരത്തില്‍ സെന്‍സെക്സ് 152 പോയിന്റ് ഇടിഞ്ഞതോടെ ബുധനാഴ്ച തുടര്‍ച്ചയായ നാലാം ദിവസവും ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 152.18 പോയിന്റ് അല്ലെങ്കില്‍ 0.29 ശതമാനം താഴ്ന്ന് 52,541.39 ല്‍ എത്തി. ഇത് 200.21 പോയിന്റ് അല്ലെങ്കില്‍ 0.37 ശതമാനം വരെ ഇടിഞ്ഞ് 52,493.36 വരെ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 39.95 പോയിന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 15,692.15 ലെത്തി.
സെന്‍സെക്സില്‍ എന്‍ടിപിസി, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍. മറുവശത്ത്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്. ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോളിലെയും ടോക്കിയോയിലെയും വിപണികള്‍ താഴ്ന്ന നിലയിലാണ് അവസാനിച്ചത്. മിഡ് സെഷന്‍ ഡീലുകളില്‍ യൂറോപ്പിലെ വിപണികള്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.