image

16 Jun 2022 6:10 AM IST

Market

ഐഒബി: 1,000 കോടിയുടെ മൂലധനസമാഹരണ പദ്ധതിക്ക് ബോര്‍ഡ് അനുമതി

MyFin Desk

indian overseas bank share quarterly results
X

indian overseas bank share quarterly results 

Summary

വിവിധ മാര്‍ഗങ്ങളിലൂടെ ഓഹരികള്‍ ഇഷ്യൂ ചെയ്ത്‌കൊണ്ട് 1,000 കോടി രൂപ വരെ ഇക്വിറ്റി മൂലധനം സമാഹരിക്കാനുള്ള 2022-23 ലെ ബാങ്കിന്റെ മൂലധന പദ്ധതിക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) അറിയിച്ചു. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയോ അല്ലാതെയോ എഫ്പിഓ അല്ലെങ്കില്‍ റൈറ്റ്സ് ഇഷ്യുവില്‍ പിന്തുടരുന്ന രീതിയിലോ, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സിന് (ക്യുഐബി) ഓഹരികള്‍ നല്‍കുന്നതിലൂടെയോ, പൊതുജനങ്ങള്‍ക്ക് ഉചിതമായ പ്രീമിയത്തോടെ പരമാവധി 1,000 കോടി രൂപ വരെ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിന് ഇത് അംഗീകാരം നല്‍കി. കൂടാതെ, […]


വിവിധ മാര്‍ഗങ്ങളിലൂടെ ഓഹരികള്‍ ഇഷ്യൂ ചെയ്ത്‌കൊണ്ട് 1,000 കോടി രൂപ വരെ ഇക്വിറ്റി മൂലധനം സമാഹരിക്കാനുള്ള 2022-23 ലെ ബാങ്കിന്റെ മൂലധന പദ്ധതിക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) അറിയിച്ചു. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയോ അല്ലാതെയോ എഫ്പിഓ അല്ലെങ്കില്‍ റൈറ്റ്സ് ഇഷ്യുവില്‍ പിന്തുടരുന്ന രീതിയിലോ, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബൈയേഴ്‌സിന് (ക്യുഐബി) ഓഹരികള്‍ നല്‍കുന്നതിലൂടെയോ, പൊതുജനങ്ങള്‍ക്ക് ഉചിതമായ പ്രീമിയത്തോടെ പരമാവധി 1,000 കോടി രൂപ വരെ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിന് ഇത് അംഗീകാരം നല്‍കി.
കൂടാതെ, ജീവനക്കാരുടെ ആനുകൂല്യങ്ങളും സ്വെറ്റ് ഇക്വിറ്റിയും അടിസ്ഥാനമാക്കി സെബി നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ജീവനക്കാര്‍ക്ക് ഓഹരികള്‍ ഇഷ്യൂ ചെയ്യാം. അല്ലെങ്കില്‍ എല്‍ഐസിക്കും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും/മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ക്യുഐബികള്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ ഓഹരികള്‍ ഇഷ്യൂ ചെയ്യാം. ഇക്വിറ്റി മൂലധനം ഉയര്‍ത്തുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് ബാങ്ക് അറിയിച്ചു.
സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ബാധകമായ ഗ്രീന്‍ ഷൂ ഓപ്ഷനോടുകൂടിയോ അല്ലാതെയോ 1,000 കോടി രൂപ വരെ ബേസല്‍ III-കംപ്ലയിന്റ് ടയര്‍ II ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ടയര്‍ II മൂലധനം സമാഹരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ആഭ്യന്തരമായോ വിദേശത്തോ പബ്ലിക് ഇഷ്യൂ വഴി റീട്ടെയില്‍ വിഭാഗത്തിലേക്ക് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെട്ടേക്കാം.