image

21 Jun 2022 2:08 AM GMT

Market

ജിയോ-ഫേസ്ബുക്ക് ഇടപാടില്‍ അവ്യക്തത: റിലയന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് സെബി

James Paul

ജിയോ-ഫേസ്ബുക്ക് ഇടപാടില്‍ അവ്യക്തത: റിലയന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് സെബി
X

Summary

ജിയോ- ഫേസ്ബുക്ക് ഇടപാടുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിശദീകരണം നല്‍കാത്തതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും രണ്ട് വ്യക്തികള്‍ക്കും സെബി 30 ലക്ഷം രൂപ പിഴ ചുമത്തി. സാവിത്രി പരേഖ്, കെ സേതുരാമന്‍ എന്നിവരാണ് പിഴയൊടുക്കേണ്ട മറ്റ് രണ്ട് പേര്‍. 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കാനാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. '2020 മാര്‍ച്ച് 24 നാണ് ജിയോ- ഫേസ്ബുക്ക് ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നത്. എന്നാല്‍ 'ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി 43,574 കോടി രൂപ നിക്ഷേപിക്കാന്‍ ഫേസ്ബുക്ക്' എന്ന തലക്കെട്ടോടെ […]


ജിയോ- ഫേസ്ബുക്ക് ഇടപാടുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിശദീകരണം നല്‍കാത്തതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും രണ്ട് വ്യക്തികള്‍ക്കും സെബി 30 ലക്ഷം രൂപ പിഴ ചുമത്തി. സാവിത്രി പരേഖ്, കെ സേതുരാമന്‍ എന്നിവരാണ് പിഴയൊടുക്കേണ്ട മറ്റ് രണ്ട് പേര്‍. 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കാനാണ് സെബി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
'2020 മാര്‍ച്ച് 24 നാണ് ജിയോ- ഫേസ്ബുക്ക് ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നത്. എന്നാല്‍ 'ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി 43,574 കോടി രൂപ നിക്ഷേപിക്കാന്‍ ഫേസ്ബുക്ക്' എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത 2020 ഏപ്രില്‍ 22നാണ് സ്‌റ്റൊക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കുന്നത്. അതായത് 28 ദിവസത്തെ വിടവിലാണ് വിവരം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കുന്നത്. ഇക്കാരണത്താലാണ് പിഴ നല്‍കിയത്', സെബി അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ ബര്‍ണാലി മുഖര്‍ജി ഉത്തരവില്‍ പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങള്‍ (യുപിഎസ്ഐ) നല്‍കേണ്ട ബാധ്യതയുണ്ടെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. എന്നിരുന്നാലും, വിവരങ്ങളുടെ സെലക്ടീവ് ലഭ്യതയെക്കുറിച്ച് അറിഞ്ഞതിനാല്‍, തക്കതായ വിശദീകരണം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പരേഖ്, സേതുരാമ എന്നിവര്‍ പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങളുടെ (യുപിഎസ്‌ഐ) വെളിപ്പെടുത്തല്‍ നിയമത്തിന്റെ പാലിക്കുന്നില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.