image

24 Jun 2022 5:38 AM IST

Gold

സ്വര്‍ണം, വജ്രം: ഇ-വേ ബില്ല് ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും

MyFin Desk

സ്വര്‍ണം, വജ്രം: ഇ-വേ ബില്ല് ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും
X

Summary

ഡെല്‍ഹി: രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള സ്വര്‍ണമോ വിലയേറിയ കല്ലുകളോ സംസ്ഥാനത്തിനകത്ത് നീക്കം നടത്തുന്നതിനായി ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നതും ചില ബി2ബി ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കുന്നതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കും.ജൂണ്‍ 28-29 തീയതികളിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ വിലയേറിയ കല്ലുകള്‍ വിതരണം ചെയ്യുന്നവരും 20 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവരുമായ എല്ലാ നികുതിദായകരുടെയും ബി2ബി ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കണമെന്ന് പാനല്‍ നിര്‍ദ്ദേശിച്ചു. വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണകൈമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന […]


ഡെല്‍ഹി: രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള സ്വര്‍ണമോ വിലയേറിയ കല്ലുകളോ സംസ്ഥാനത്തിനകത്ത് നീക്കം നടത്തുന്നതിനായി ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്നതും ചില ബി2ബി ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കുന്നതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കും.ജൂണ്‍ 28-29 തീയതികളിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്.
സ്വര്‍ണ്ണം അല്ലെങ്കില്‍ വിലയേറിയ കല്ലുകള്‍ വിതരണം ചെയ്യുന്നവരും 20 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവരുമായ എല്ലാ നികുതിദായകരുടെയും ബി2ബി ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സിംഗ് നിര്‍ബന്ധമാക്കണമെന്ന് പാനല്‍ നിര്‍ദ്ദേശിച്ചു. വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണകൈമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന നികുതി വെട്ടിപ്പും കള്ളക്കടത്തും ഒരു പരിധിവരെ ഈ നിക്കം കൊണ്ട് തടയിയാനകും എന്നാണ് വിലയിരുത്തല്‍.
ജിഎസ്ടി നെറ്റ്വര്‍ക്ക്, നാഷണല്‍ ഇന്‍ഡഫോമാറ്റിക്സ് സെന്ററുമായി കൂടിയാലോചിച്ച്, സ്വര്‍ണ്ണം, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്കാ ഇ-ഇന്‍വോയ്‌സിംഗ് നടപ്പിലാക്കുന്നതിനുള്ള രീതികളും സമയക്രമങ്ങളും രൂപപ്പെടുത്തുമെന്നും മന്ത്രിമാരുടെ പാനല്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങള്‍ക്കകത്ത് സ്വര്‍ണത്തിന്റെയും വിലയേറിയ കല്ലുകളുടെയും നീക്കം നടത്തുന്നതിനായി ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് മന്ത്രിമാരുടെ പാനല്‍ നിര്‍ദ്ദേശിച്ചു.
രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍, ജ്വല്ലറികള്‍ പഴയ സ്വര്‍ണം വാങ്ങുമ്പോള്‍ റിവേഴ്സ് ചാര്‍ജ് മെക്കാനിസം (ആര്‍സിഎം) അടിസ്ഥാനത്തില്‍ ജിഎസ്ടി ചുമത്തുന്നത് പരിശോധിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഒരു ഓഫീസര്‍ കമ്മിറ്റിയും പാനല്‍ നിര്‍ദ്ദേശിച്ചു.നിലവില്‍, 50 കോടിയിലധികം വിറ്റുവരവുള്ള ബിസിനസുകള്‍ ബി2ബി ഇടപാടുകള്‍ക്കായി നിര്‍ബന്ധമായും ഇ-ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഈ വ്യവസ്ഥ സ്വര്‍ണ്ണത്തിനും വിലയേറിയ കല്ലുകള്‍ക്കും ബാധകമല്ല.