image

29 Jun 2022 7:23 AM IST

Gold

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില: പവന് 720 രൂപ കുറഞ്ഞു

MyFin Desk

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില: പവന് 720 രൂപ കുറഞ്ഞു
X

Summary

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 720 രൂപ ഇടിഞ്ഞ് 37,400 രൂപയില്‍ എത്തി. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 4,675 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ (ചൊവ്വാഴ്ച്ച) സ്വര്‍ണവിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37000 ന് […]


സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 720 രൂപ ഇടിഞ്ഞ് 37,400 രൂപയില്‍ എത്തി. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 4,675 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ (ചൊവ്വാഴ്ച്ച) സ്വര്‍ണവിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1820.40 ഡോളറായി താഴ്ന്നിട്ടുണ്ട്. യുഎസ് ബോണ്ട് യീല്‍ഡ് ക്രമപ്പെടുന്നതും ഓഹരി വിപണിയിലെ അസ്ഥിരത തുടരുന്നതും കാരണം സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 65.30 രൂപയും എട്ട് ഗ്രാമിന് 522.40 രൂപയുമാണ് ഇന്നത്തെ വിപണി വില.
ആഗോള വിപണിയിലെ മോശം പ്രവണതകള്‍, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം ആഭ്യന്തര വിപണിയില്‍ ഇന്ന് മോശമായ തുടക്കം. ആദ്യ ഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 564.77 പോയിന്റ് താഴ്ന്ന് 52,612.68 ലും, നിഫ്റ്റി 162.4 പോയിന്റ് താഴ്ന്ന് 15,687.80 ലുമെത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ടൈറ്റന്‍, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ബജാജ് ഫിനാന്‍ എന്നീ കമ്പനികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ടത്. സണ്‍ ഫാര്‍മ, ഭാര്‍തി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോംകോംഗ് എന്നിവ നഷ്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.95 ശതമാനം താഴ്ന്ന് ബാരലിന് 116.86 ഡോളറായി. ഇന്നലെ സെന്‍സെക്സ് 16.17 പോയിന്റ് ഉയര്‍ന്ന് 53,117.45 ലും, നിഫ്റ്റി 18.15 പോയിന്റ് ഉയര്‍ന്ന് 15,850.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,244.44 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.