image

30 Jun 2022 6:39 AM IST

Gold

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍  ഇടിവ്: പവന് 80 രൂപ കുറഞ്ഞു

MyFin Desk

മൂന്നാം ദിവസവും സ്വര്‍ണവിലയില്‍  ഇടിവ്: പവന് 80 രൂപ കുറഞ്ഞു
X

Summary

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍  ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,320 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,665 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 720 രൂപ ഇടിഞ്ഞ് 37,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 […]


കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,320 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4,665 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 720 രൂപ ഇടിഞ്ഞ് 37,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1816.00 ഡോളറായി താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 65.30 രൂപയും എട്ട് ഗ്രാമിന് 522.40 രൂപയുമാണ് ഇന്നത്തെ വിപണി വില.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ നേട്ടത്തിന്റെയും, ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയുടെയും പിന്‍ബലത്തില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്സ് 266.59 പോയിന്റ് ഉയര്‍ന്ന് 53,293.56 ലും, നിഫ്റ്റി 70.6 പോയിന്റ് ഉയര്‍ന്ന് 15,869.70 ലും എത്തി. കൊട്ടക് മഹിന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എം ആന്‍ഡ് എം, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍, ഷാങ്ഹായ്, ഹോംകോംഗ് വിപണികള്‍ നേട്ടത്തിലാണ്. യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.3 ശതമാനം ഉയര്‍ന്ന് 116.61 ഡോളറിലെത്തി.