image

1 July 2022 6:15 AM GMT

Forex

രൂപ നേട്ടത്തില്‍: 12 പൈസ ഉയര്‍ന്ന് 78.94 ല്‍ എത്തി

MyFin Desk

രൂപ നേട്ടത്തില്‍: 12 പൈസ ഉയര്‍ന്ന് 78.94 ല്‍ എത്തി
X

Summary

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 78.94 ഡോളറായി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 78.99 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ മൂല്യം 79.12ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 78.98ല്‍ എത്തിയിരുന്നു. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. പണപ്പെരുപ്പ ഭീഷണി […]


ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 78.94 ഡോളറായി. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 78.99 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ മൂല്യം 79.12ലേക്ക് താഴ്ന്നിരുന്നു.
കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 78.98ല്‍ എത്തിയിരുന്നു. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.11ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇത് എക്കാലത്തേയും റെക്കോര്‍ഡ് ഇടിവാണ്. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.
പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 111.01 ശതമാനം താഴന്ന് 52,907.93 ലും, നിഫ്റ്റി 28.20 ശതമാനം ഇടിഞ്ഞ് 15,752.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.