image

2 July 2022 5:52 AM IST

Gold

ഇറക്കുമതി തീരുവ കൂട്ടിയത് സ്വര്‍ണ കള്ളക്കടത്ത് വര്‍ധിപ്പിക്കും: ജിജെസി

MyFin Desk

ഇറക്കുമതി തീരുവ കൂട്ടിയത് സ്വര്‍ണ കള്ളക്കടത്ത് വര്‍ധിപ്പിക്കും: ജിജെസി
X

Summary

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചത് കള്ളക്കടത്തിന് ആക്കം കൂട്ടുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) ചെയര്‍മാന്‍ ആശിഷ് പേഥെ.  നിരക്ക് കൂട്ടിയ തീരുമാനം  പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മിയും (സിഎഡി) വര്‍ധിച്ചുവരുന്ന ഇറക്കുമതിയും തടയുന്നതിനായി ജൂണ്‍ 30 മുതല്‍ കേന്ദ്ര ധനമന്ത്രാലയം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. "പെട്ടെന്നുണ്ടായ സ്വര്‍ണ്ണ ഇറക്കുമതി തീരുവ വര്‍ധന ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യന്‍ […]


സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിപ്പിച്ചത് കള്ളക്കടത്തിന് ആക്കം കൂട്ടുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) ചെയര്‍മാന്‍ ആശിഷ് പേഥെ. നിരക്ക് കൂട്ടിയ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കറന്റ് അക്കൗണ്ട് കമ്മിയും (സിഎഡി) വര്‍ധിച്ചുവരുന്ന ഇറക്കുമതിയും തടയുന്നതിനായി ജൂണ്‍ 30 മുതല്‍ കേന്ദ്ര ധനമന്ത്രാലയം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. "പെട്ടെന്നുണ്ടായ സ്വര്‍ണ്ണ ഇറക്കുമതി തീരുവ വര്‍ധന ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യന്‍ രൂപയും ഡോളറും തമ്മിലുള്ള അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഈ വര്‍ധന കള്ളക്കടത്ത് പ്രോത്സാഹിപ്പിച്ചേക്കാം", ആശിഷ് പേഥെ പറഞ്ഞു. ആഭ്യന്തര വ്യവസായത്തിന് അനുകൂലമായ സാഹചര്യം പരിഹരിക്കാന്‍ ജിജെസി സര്‍ക്കാരുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സ്വര്‍ണ ആവശ്യം പ്രധാനമായും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജിയണല്‍ സിഇഒ (ഇന്ത്യ) സോമസുന്ദരം പിആര്‍ പറഞ്ഞു.
ഉയര്‍ന്ന പണപ്പെരുപ്പത്തിനും വ്യാപാര അസന്തുലിതാവസ്ഥയ്ക്കും ഇടയില്‍ ഈ ആഴ്ച ആദ്യം രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് താഴ്ചയിലെത്തി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിനും രൂപയുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും സോമസുന്ദരം പറഞ്ഞു.
'സ്വര്‍ണ്ണത്തിന്റെ മൊത്തത്തിലുള്ള നികുതി ഇപ്പോള്‍ 14 ശതമാനത്തില്‍ നിന്ന് ഏകദേശം 18.45 ശതമാനമായി കുത്തനെ ഉയര്‍ന്നു. ഇത് തന്ത്രപരവും താത്കാലികവുമല്ലെങ്കില്‍, ഇത് ഗ്രേ വിപണിയെ ശക്തിപ്പെടുത്തും. സ്വര്‍ണ്ണ വിപണിയില്‍ ദീര്‍ഘകാല പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,' സോമസുന്ദരം പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ അഹമ്മദ് എംപി, പിഎന്‍ജി ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൗരഭ് ഗാഡ്ഗില്‍ എന്നിവരും സമാന പ്രതികരണം നടത്തി.
ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. . 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 842.28 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.