image

5 July 2022 11:48 AM IST

Market

എന്‍സിഡി വഴി 300 കോടി സമാഹരിക്കാന്‍ എഡല്‍വീസ് ബ്രോക്കിംഗ്

MyFin Desk

എന്‍സിഡി വഴി 300 കോടി സമാഹരിക്കാന്‍ എഡല്‍വീസ് ബ്രോക്കിംഗ്
X

Summary

 പ്രവര്‍ത്തന മൂലധന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പൊതു ഇഷ്യൂവിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുമെന്ന് എഡല്‍വീസ് ബ്രോക്കിംഗ്  അറിയിച്ചു. ഇഷ്യു ജൂലൈ 5 ന് ആരംഭിച്ച് ജൂലൈ 26 ന് അവസാനിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷിതമായ റിഡീം ചെയ്യാവുന്ന ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ  (NCD) അല്ലെങ്കില്‍ ബോണ്ടുകളുടെ പൊതു ഇഷ്യൂവിന് ഓരോന്നിനും 1,000 രൂപ മുഖവില ഉണ്ടായിരിക്കും. ഇഷ്യൂവിന് 150 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂ സൈസ് ഉണ്ട്. 300 കോടി […]


പ്രവര്‍ത്തന മൂലധന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പൊതു ഇഷ്യൂവിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുമെന്ന് എഡല്‍വീസ് ബ്രോക്കിംഗ് അറിയിച്ചു. ഇഷ്യു ജൂലൈ 5 ന് ആരംഭിച്ച് ജൂലൈ 26 ന് അവസാനിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
സുരക്ഷിതമായ റിഡീം ചെയ്യാവുന്ന ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (NCD) അല്ലെങ്കില്‍ ബോണ്ടുകളുടെ പൊതു ഇഷ്യൂവിന് ഓരോന്നിനും 1,000 രൂപ മുഖവില ഉണ്ടായിരിക്കും. ഇഷ്യൂവിന് 150 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂ സൈസ് ഉണ്ട്. 300 കോടി രൂപ സമാഹരിക്കാനായി 150 കോടി രൂപ വരെ ഓവര്‍ സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്. ഇഷ്യു വഴി സമാഹരിക്കുന്ന ഫണ്ട് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.
ഈ ബോണ്ടുകള്‍ക്ക് 24 മാസം, 36 മാസം, 60 മാസം, 120 മാസം എന്നിങ്ങനെ കാലയളവ് ഉണ്ടായിരിക്കും. പ്രതിമാസ, വാര്‍ഷിക, ക്യുമുലേറ്റീവ് എന്നിങ്ങനെയുള്ള വിവിധ പലിശ പേയ്മെന്റ് ഓപ്ഷനുകളും ഇതിന് ലഭ്യമാണ്. നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആദായം പ്രതിവര്‍ഷം 8.75-9.95 ശതമാനം വരെയാണ്.
ഇക്വിറസ് ക്യാപിറ്റലും എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസുമാണ് ഈ ധനസമാഹരണം കൈകാര്യം ചെയ്യുന്നത്. ഈ ബോണ്ടുകള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബ്രോക്കിംഗ് സേവനങ്ങളും സാമ്പത്തിക ഉത്പന്നങ്ങളുടെ വിതരണവും ഉള്‍പ്പെടെ നിരവധി സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ സാങ്കേതികവിദ്യാധിഷ്ഠിത സെക്യൂരിറ്റീസ് കമ്പനിയാണ് എഡല്‍വീസ് ബ്രോക്കിംഗ്.