image

5 July 2022 6:12 AM GMT

Market

ആസ്തികളില്‍ നിന്ന് ധനസമ്പാദനം: പ്രമേയം നിരസിച്ച് റിലയന്‍സ് പവര്‍ ഓഹരി ഉടമകള്‍

MyFin Desk

ആസ്തികളില്‍ നിന്ന് ധനസമ്പാദനം: പ്രമേയം നിരസിച്ച് റിലയന്‍സ് പവര്‍ ഓഹരി ഉടമകള്‍
X

Summary

ജൂലൈ 2 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് പവര്‍ (ആര്‍പവര്‍) ഓഹരി ഉടമകൾ  ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്തുന്നതിനുള്ള പ്രത്യേക പ്രമേയം നിരസിച്ചു. എല്ലാ പ്രത്യേക പ്രമേയങ്ങളും ഓഹരി ഉടമകളുടെ 75 ശതമാനമോ അതിലധികമോ വോട്ടുകളുടെ അംഗീകാരം നേടേണ്ടതുണ്ട്. കമ്പനിയുടെ ബിഎസ്ഇ ഫയലിംഗില്‍ 72.02 ശതമാനം വോട്ടുകള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 27.97 ശതമാനം പേര്‍ എതിര്‍ത്തു. അതിനാല്‍ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പ്രത്യേക പ്രമേയം പാസാക്കാനായില്ല. ആസ്തികള്‍ വിറ്റഴിച്ചുകൊണ്ട് കടവും ബാധ്യതകളും കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലാണെന്ന് തങ്ങളെന്ന് […]


ജൂലൈ 2 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് പവര്‍ (ആര്‍പവര്‍) ഓഹരി ഉടമകൾ ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്തുന്നതിനുള്ള പ്രത്യേക പ്രമേയം നിരസിച്ചു. എല്ലാ പ്രത്യേക പ്രമേയങ്ങളും ഓഹരി ഉടമകളുടെ 75 ശതമാനമോ അതിലധികമോ വോട്ടുകളുടെ അംഗീകാരം നേടേണ്ടതുണ്ട്. കമ്പനിയുടെ ബിഎസ്ഇ ഫയലിംഗില്‍ 72.02 ശതമാനം വോട്ടുകള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 27.97 ശതമാനം പേര്‍ എതിര്‍ത്തു. അതിനാല്‍ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പ്രത്യേക പ്രമേയം പാസാക്കാനായില്ല.
ആസ്തികള്‍ വിറ്റഴിച്ചുകൊണ്ട് കടവും ബാധ്യതകളും കുറയ്ക്കുന്നതിനുള്ള പ്രക്രിയയിലാണെന്ന് തങ്ങളെന്ന് വാര്‍ഷിക പൊതുയോഗ നോട്ടീസില്‍ കമ്പനി വിശദീകരിച്ചു. കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ അല്ലെങ്കില്‍ വിനിയോഗിക്കുന്നതിനോ ഒരു പ്രത്യേക പ്രമേയത്തിലൂടെ കമ്പനി ഓഹരി ഉടമകളുടെ സമ്മതം നേടേണ്ടതുണ്ട്.
ഒരു കമ്പനിയും അവരുടെ പൊതുയോഗത്തില്‍ ഒരു പ്രത്യേക പ്രമേയം പാസാക്കാതെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ മെറ്റീരിയല്‍ സബ്‌സിഡിയറിയുടെ ആസ്തിയുടെ 20 ശതമാനത്തിലധികം ആസ്തികള്‍ വില്‍ക്കുകയോ വിനിയോഗിക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യരുത്. 2014 ഓഗസ്റ്റ് 18-ന് തപാല്‍ ബാലറ്റ് മുഖേന കമ്പനിയുടെ ആസ്തികളില്‍ ചാര്‍ജ്/മോര്‍ട്ട്‌ഗേജ് സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രമേയം പാസാക്കിയ അംഗങ്ങളുടെ സമ്മതം മുന്‍നിര്‍ത്തിയാണ് ഈ പ്രമേയം.