11 July 2022 11:52 AM IST
Summary
ഡെല്‍ഹി: ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ 2022-23ല്‍ ഇന്ത്യയില്‍ നിന്നുള്ള തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങളുടെ ആകെ കയറ്റുമതി 6 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്സ്പോര്‍ട്ട്സ് (സിഎല്‍ഇ) ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം മൂലം ആഗോള വിപണിയിലുണ്ടായ മാറ്റങ്ങള്‍ ഈ മേഖലയ്ക്ക് വലിയ കയറ്റുമതി അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്സ്പോര്‍ട്ട്സ് (സിഎല്‍ഇ) ചെയര്‍മാന്‍ സഞ്ജയ് ലീഖ പറഞ്ഞു. ഉയര്‍ന്നുവരുന്ന ബിസിനസ് അവസരങ്ങള്‍, വ്യാപാര കരാറുകള്‍ എന്നിവയ്ക്കൊപ്പം സര്‍ക്കാരിന്റെ […]
ഡെല്‍ഹി: ആഗോള വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ 2022-23ല്‍ ഇന്ത്യയില്‍ നിന്നുള്ള തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങളുടെ ആകെ കയറ്റുമതി 6 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്സ്പോര്‍ട്ട്സ് (സിഎല്‍ഇ) ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം മൂലം ആഗോള വിപണിയിലുണ്ടായ മാറ്റങ്ങള്‍ ഈ മേഖലയ്ക്ക് വലിയ കയറ്റുമതി അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്സ്പോര്‍ട്ട്സ് (സിഎല്‍ഇ) ചെയര്‍മാന്‍ സഞ്ജയ് ലീഖ പറഞ്ഞു.
ഉയര്‍ന്നുവരുന്ന ബിസിനസ് അവസരങ്ങള്‍, വ്യാപാര കരാറുകള്‍ എന്നിവയ്ക്കൊപ്പം സര്‍ക്കാരിന്റെ സജീവ പിന്തുണയും വരും മാസങ്ങളില്‍ കയറ്റുമതി വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ഷം കയറ്റുമതി മൂല്യം 6 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025-26 ഓടെ 10 ബില്യണ്‍ യുഎസ് ഡോളറാണ് ഈ മേഖല ലക്ഷ്യമിടുന്നത്.
ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി മുന്‍വര്‍ഷത്തെ 3.7 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2021-22ല്‍ 32.5 ശതമാനം ഉയര്‍ന്ന് 4.9 ബില്യണ്‍ ഡോളറായി. യുഎസ്എയിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 78.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രിലിലെ 128.49 മില്യണ്‍ ഡോളറില്‍ നിന്ന് 2022 ഏപ്രിലില്‍ 229.40 മില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നും സിഎല്‍ഇ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
