image

18 July 2022 5:15 AM GMT

Banking

ക്രിപ്‌റ്റോ നിരോധനം കട്ടായമെന്ന് ആര്‍ബിഐ; ആഗോള സഹകരണം വേണമെന്ന് ധനമന്ത്രി

MyFin Desk

ക്രിപ്‌റ്റോ നിരോധനം കട്ടായമെന്ന് ആര്‍ബിഐ; ആഗോള സഹകരണം വേണമെന്ന് ധനമന്ത്രി
X

Summary

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയതിന് പിന്നിലെ അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ക്രിപ്‌റ്റോയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ക്രിപ്‌റ്റോ ഇടപാടുകള്‍ അതിരുകള്‍ ഇല്ലാത്തതാണെന്നും, നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ആഗോളതലത്തില്‍ സഹകരണം ശക്തമാക്കണമെന്നും ലോക്സഭയില്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി. ക്രിപ്റ്റോ കറന്‍സി  വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി അര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ […]


രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തിയതിന് പിന്നിലെ അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ക്രിപ്‌റ്റോയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ക്രിപ്‌റ്റോ ഇടപാടുകള്‍ അതിരുകള്‍ ഇല്ലാത്തതാണെന്നും, നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ആഗോളതലത്തില്‍ സഹകരണം ശക്തമാക്കണമെന്നും ലോക്സഭയില്‍ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി.
ക്രിപ്റ്റോ കറന്‍സി വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി അര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ഏപ്രില്‍ ആറിന് ഇറക്കിയ സര്‍ക്കുലറില്‍, വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനോ അവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനോ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകള്‍ക്കായി ഉപഭോക്തൃ ജാഗ്രതാ പ്രക്രിയകള്‍ തുടരാന്‍ 2021 മെയ് 31ലെ സര്‍ക്കുലറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.
പത്തുവര്‍ഷമായി ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി ആര്‍ബിഐയുടെ നപടികള്‍ വിശദീകരിച്ചു. എല്ലാ കറന്‍സികളും കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ പുറത്തിറക്കേണ്ടതിനാല്‍ ക്രിപ്റ്റോ കറന്‍സികളെ കറന്‍സിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കറന്‍സികളുടെ മൂല്യം ധനനയം നിയമപരമായ അംഗീകാരം എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍, ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം ഊഹക്കച്ചവടങ്ങളിലും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷകളിലും മാത്രം അധിഷ്ഠിതമാണെന്നും ആര്‍ബിഐ നിരീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെ പണവും ധനപരവുമായ സ്ഥിരതയെ ബാധിക്കുമെന്നുമാണ് ആര്‍ബിഐയുടെ നിലപാടെന്നും ധനമന്ത്രി വ്യക്താക്കി.
ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്ന 'കണ്‍സള്‍ട്ടേഷന്‍ പേപ്പറിന്റെ' ജോലികള്‍ പൂര്‍ത്തിയായെന്നും എന്നാല്‍ ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് കുറച്ചു കൂടി സമയമെടുക്കുമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സെത്ത് ജൂണ്‍ ആദ്യവാരം അറിയിച്ചിരുന്നു. ക്രിപ്റ്റോ നിയന്ത്രണത്തിന് ആഗോള നിയമ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണ്യ നിധിയുമായും ലോക ബാങ്കുമായും ചര്‍ച്ചകള്‍ പുരോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.