22 July 2022 7:06 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 37,120 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,640 രൂപയായി. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 40,496 രൂപയിലും ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,062 രൂപയായിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി 8 ഗ്രാമിന് 492.80 രൂപയും ഗ്രാമിന് 61.60 രൂപയുമാണ് വില. […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 37,120 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,640 രൂപയായി. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 352 രൂപ വര്‍ധിച്ച് 40,496 രൂപയിലും ഗ്രാമിന് 44 രൂപ വര്‍ധിച്ച് 5,062 രൂപയായിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി 8 ഗ്രാമിന് 492.80 രൂപയും ഗ്രാമിന് 61.60 രൂപയുമാണ് വില. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 105.5 യുഎസ് ഡോളറിലെത്തി.
വിദേശ നിക്ഷേപകരുടെ പുതിയ വാങ്ങലുകളും, ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളും കാരണം ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 293 പോയിന്റിലധികം ഉയര്‍ന്നു. ബിഎസ്ഇ സൂചിക 293.33 പോയിന്റ് ഉയര്‍ന്ന് 55,975.28 എന്ന നിലയിലും, എന്‍എസ്ഇ നിഫ്റ്റി 92.5 പോയിന്റ് ഉയര്‍ന്ന് 16,697.75ലും എത്തി. രാവിലെ 11.33 ഓടെ നേട്ടം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്സ് 88.63 പോയിന്റ് നേട്ടത്തില്‍ 55,770.58 ലേക്കും, നിഫ്റ്റി 32 പോയിന്റ് നേട്ടത്തില്‍ 16,637.25 ലേക്കും എത്തി.
ഇന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 79.92ല്‍ തുടരുകയാണ്. വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.22ല്‍ എത്തി. ആഗോള മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമാകുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്ന് വന്‍ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതുമാണ് ഡോളറിന് കരുത്തേകിയത്.
പഠിക്കാം & സമ്പാദിക്കാം
Home
