29 July 2022 7:06 AM IST
daily gold rate kerala
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 37,680 രൂപയായി (22 കാരറ്റ്). ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,710 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 37,440 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 560 രൂപ വര്‍ധിച്ച് 41,104 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,138 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 61.20 രൂപയാണ് വില. എട്ട് ഗ്രാമിന് 489.60 രൂപയാണ്. ഇന്ന് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 37,680 രൂപയായി (22 കാരറ്റ്). ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,710 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 37,440 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 560 രൂപ വര്‍ധിച്ച് 41,104 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,138 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളി ഗ്രാമിന് 61.20 രൂപയാണ് വില. എട്ട് ഗ്രാമിന് 489.60 രൂപയാണ്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.59 എന്ന നിലയില്‍ തുടരുന്നു (ഇന്ന് ഉച്ചയ്ക്ക് 12:30 പ്രകാരം). വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 79.89 എന്ന നിലയിലായിരുന്നു.
ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 619 പോയിന്റ് ഉയര്‍ന്ന് 57,000 ലെവല്‍ തിരിച്ച് പിടിയ്ക്കാന്‍ തുടങ്ങിയതോടെ സൂചികകള്‍ വെള്ളിയാഴ്ച മൂന്നാം ദിവസവും നേട്ടം തുടര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 619.27 പോയിന്റ് ഉയര്‍ന്ന് 57,477.06 ലെത്തി. എന്‍എസ്ഇ നിഫ്റ്റി 189.15 പോയിന്റ് ഉയര്‍ന്ന് 17,118.75 ലെത്തി.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, മാരുതി സുസുക്കി, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ആദ്യ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം ഡോ. റെഡ്ഡീസും സണ്‍ ഫാര്‍മയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യന്‍ വിപണികളില്‍ സിയോളിലെയും ടോക്കിയോയിലെയും വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്. യുഎസ് ഫെഡിന്റെ പലിശ നിരക്ക് 0.75 ശതമാനമാക്കി ഉയര്‍ത്തിയത് ഇന്നലെയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
