image

1 Aug 2022 5:56 AM IST

Gold

സ്വർണ്ണം പവന് 80 രൂപ കുറഞ്ഞു

MyFin Desk

സ്വർണ്ണം പവന് 80 രൂപ കുറഞ്ഞു
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,710 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ്  41,104 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,138 രൂപയായിട്ടുണ്ട്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.32 ആയി തുടരുന്നു (ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 12:34 പ്രകാരം). ബെന്റ് ക്രൂഡ് […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,680
രൂപയായി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,710 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 520 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 41,104 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,138 രൂപയായിട്ടുണ്ട്.

ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.32 ആയി തുടരുന്നു (ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 12:34 പ്രകാരം). ബെന്റ് ക്രൂഡ് ബാരലിന് 103.6 ഡോളറായിട്ടുണ്ട്. ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന തുടക്കത്തിന്റെയും, പുതിയ വിദേശ നിക്ഷേപ വരവിന്റെയും പിന്‍ബലത്തില്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച് വിപണി. സെന്‍സെക്സ് 274.01 പോയിന്റ് ഉയര്‍ന്ന് 57,844.27 ലും, നിഫ്റ്റി 86.55 പോയിന്റ് നേട്ടത്തോടെ 17,244.80 ലുമാണ് വ്യാപാരം നടത്തുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്ഡറ്, ഡോ റെഡ്ഡീസ്, വിപ്രോ, ഭാര്‍തി എയര്‍ടെല്‍ എന്നിവയാണ് ആദ്യ ഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. സണ്‍ ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംകോംഗ് വിപണി മാത്രമാണ് നഷ്ടത്തില്‍. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.