image

4 Aug 2022 10:00 AM GMT

Banking

റിന്യൂ പവറുമായി കരാർ: ഡിസിഎം ശ്രീറാം ഓഹരികൾക്ക് നേട്ടം

MyFin Bureau

റിന്യൂ പവറുമായി കരാർ: ഡിസിഎം ശ്രീറാം ഓഹരികൾക്ക് നേട്ടം
X

Summary

റിന്യൂ പവറുമായി രണ്ട് ക്യാപ്റ്റീവ് പവർ എഗ്രിമെന്റിൽ ഒപ്പുവച്ചതിനെ തുടർന്ന് ഇന്ന് വ്യാപാരത്തിനിടയിൽ ഡിസിഎം ശ്രീറാം ഓഹരികൾ ഉയർന്നു. കരാർ പ്രകാരം, ഗുജറാത്തിലെ ബറൂച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ലോർ ആൽക്കലി നിർമ്മാണ പ്ളാന്റിലേക്ക് റിന്യൂ പവറിന്റെ ഭാവ് നഗറിൽ വരാനിരിക്കുന്ന രണ്ടു പദ്ധതികളിൽ നിന്നും 50 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം വിതരണം ചെയ്യും. ഈ സംയുക്ത ഇടപാട്, ഇന്ത്യയിലെ ഏറ്റവും വലിയ കാപ്റ്റീവ് പുനരുപയോഗ ഊർജ്ജ വിതരണ കരാറുകളിൽ ഒന്നാണ്. ഈ 50 മെഗാവാട്ട് ഹൈബ്രിഡ് […]


റിന്യൂ പവറുമായി രണ്ട് ക്യാപ്റ്റീവ് പവർ എഗ്രിമെന്റിൽ ഒപ്പുവച്ചതിനെ തുടർന്ന് ഇന്ന് വ്യാപാരത്തിനിടയിൽ ഡിസിഎം ശ്രീറാം ഓഹരികൾ ഉയർന്നു. കരാർ പ്രകാരം, ഗുജറാത്തിലെ ബറൂച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ലോർ ആൽക്കലി നിർമ്മാണ പ്ളാന്റിലേക്ക് റിന്യൂ പവറിന്റെ ഭാവ് നഗറിൽ വരാനിരിക്കുന്ന രണ്ടു പദ്ധതികളിൽ നിന്നും 50 മെഗാവാട്ട് പുനരുപയോഗ ഊർജ്ജം വിതരണം ചെയ്യും. ഈ സംയുക്ത ഇടപാട്, ഇന്ത്യയിലെ ഏറ്റവും വലിയ കാപ്റ്റീവ് പുനരുപയോഗ ഊർജ്ജ വിതരണ കരാറുകളിൽ ഒന്നാണ്.

ഈ 50 മെഗാവാട്ട് ഹൈബ്രിഡ് പദ്ധതിയിൽ, 100 മെഗാവാട്ട് കാറ്റിന്റെയും സൗരോർജ്ജത്തിന്റെയും സംയുക്ത ശേഷി ഉപയോഗിക്കുന്നുണ്ട്. ഇതിൽ നിന്നും 250 ദശലക്ഷം യുണിറ്റ് പുനരുപയോഗ ഊർജ്ജം ഡിസിഎം ശ്രീറാമിനു വേണ്ടി മാത്രം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കായി റിന്യൂ പവർ 800 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിൽ ഡിസിഎം ശ്രീറാമിന് 63 കോടി രൂപയുടെ ഇക്വിറ്റി പങ്കാളിത്തം ഉണ്ടാവും. ശ്രീറാം ട്രാൻസ്പോർട്ട് ഓഹരി ഇന്ന് 4.22 ശതമാനം നേട്ടത്തിൽ 1,049.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.