image

15 Sep 2022 12:15 AM GMT

Gold

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 280 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 280 രൂപ കുറഞ്ഞു
X

Summary

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന്റെ വില 4,620 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 280 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തിയിരുന്നു. തിരുവോണ ദിനം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന്് 176 രൂപ കുറഞ്ഞ് 40,320 രൂപയിലെത്തി. ഗ്രാമിന് 22 രൂപ […]


കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന്റെ വില 4,620 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 280 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തിയിരുന്നു.

തിരുവോണ ദിനം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന്് 176 രൂപ കുറഞ്ഞ് 40,320 രൂപയിലെത്തി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 70 പൈസ വര്‍ധിച്ച് 61.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 488.80 രൂപയാണ് വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയര്‍ന്ന് 79.47 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.53 എന്ന നിലയിലായിരുന്നു രൂപ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളറായി.

ഇന്ത്യയുടെ കയറ്റുമതി 1.62 ശതമാനം ഉയര്‍ന്ന് 33.92 ബില്യണ്‍ ഡോളറിലെത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ധിച്ചതിനാല്‍ വ്യാപാര കമ്മി ഓഗസ്റ്റില്‍ ഇരട്ടിയായി 27.98 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും വാണിജ്യ മന്ത്രാലയം ബുധനാഴ്ച്ച പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.