image

16 Sept 2023 5:34 PM IST

Market

ചൈനീസ് വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ പിൻവലിച്ചത് 18800 കോടി ഡോളർ

MyFin Desk

ചൈനീസ് വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ  പിൻവലിച്ചത് 18800 കോടി ഡോളർ
X

Summary

  • വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുന്നു
  • 2021-ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ അവസാനം വരെ പിന്‍വലിക്കപ്പെട്ടത് 18800 കോടി ഡോളര്‍
  • ആഭ്യന്തര നിക്ഷേപകര്‍ പിന്‍വലിച്ചത് 1200കോടി ഡോളര്‍


ചൈനീസ് വിപണി തകര്‍ച്ചയിലേക്ക്. ചൈനീസ് സ്റ്റോക്കുകളില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ഇത് സൂചിപ്പിക്കുന്നതായി സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെര്‍ഗ് നടത്തിയ നിഗമന പ്രകാരം രാജ്യത്തിന്റെ ഓഹരി,കടപത്ര വിപണികളിൽ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഡിസംബര്‍-2021 മുതല്‍ ഈ വര്‍ഷം ജൂണ്‍ അവസാനം വരെ പിൻവലിച്ചത് ഏകദേശം 18800 കോടി ഡോളര്‍. ഇത് വിപണികളെ 17 ശതമാനം ഇടിവിലേക്കു നയിച്ചു.. ഫണ്ടുകളുടെ വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ആഗോള പോര്‍ട്ട്ഫോളിയോകളില്‍ ചൈനീസ് വിപണിയുടെ സ്വാധീനം കുറയ്ക്കും.

ഓഗസ് ചൈനീസ്‌വിപണിയില്‍നിന്നും ആഭ്യന്തര നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിപണിയിൽ നിന്ന് പിൻവലിഞ്ഞിരുന്നു.. ഇത് ഏതാണ്ട് 1200കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നഷ്ടമാണ് വിപണികൾക്കു വരുത്തിയത്. .

വര്‍ഷങ്ങളോളം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങള്‍, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതിസന്ധി, പാശ്ചാത്യരാജ്യങ്ങളുമായുള്ള നിരന്തരമായ പിരിമുറുക്കം എന്നിവ മാര്‍ക്കറ്റിലെ പിന്‍വലിക്കലിന് കാരണമായിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ സര്‍വേയില്‍ നിക്ഷേപകര്‍ക്കിടയില്‍ ചൈനയെ ഒഴിവാക്കുക എന്ന പ്രവണ കടന്നുവന്നതായി സൂചനയുണ്ട്. 2020 അവസാനത്തോടെ ഹോങ്കോംഗ് ഓഹരി വിപണിയിലെ വിദേശ ഫണ്ടുകളുടെയും പങ്കാളിത്തം മൂന്നിലൊന്ന് കുറഞ്ഞു.

ചൈന സൂചിക തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നഷ്ടത്തിലേക്ക് ഉറ്റുനോക്കുന്നു. ഇത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നഷ്ട പരമ്പരയെ അടയാളപ്പെടുത്തും.

വിതരണ ശൃംഖലയിലുടനീളം സ്വയം പര്യാപ്തത കൈവരിക്കാനുള്ള ചൈനയുടെ ശ്രമവും യുഎസുമായുള്ള ബന്ധം വഷളാകുന്നതും ബെയ്ജിംഗിന്റെ മുന്നിലെ വെല്ലുവിളികളാണ്.