image

2 May 2023 5:30 AM GMT

Stock Market Updates

ആദ്യ വ്യാപാരത്തിൽ 5 ശതമാനം കുതിപ്പോടെ അദാനി ഗ്രീൻ

MyFin Bureau

adani renewables growth
X

Summary

അദാനി ഗ്രീൻ എനർജിയുടെ ഏകീകൃത അറ്റാദായം മാർച്ച് പാദത്തിൽ 507 കോടി രൂപ


ന്യൂഡെൽഹി: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായത്തിൽ നാല് മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ ചൊവ്വാഴ്ച ആദ്യ വ്യാപാരത്തിൽ 5 ശതമാനം ഉയർന്നു.

ബിഎസ്ഇയിൽ 4.99 ശതമാനം ഉയർന്ന് 998.10 രൂപയിലെത്തി.

എൻഎസ്ഇയിൽ ഇത് 5 ശതമാനം ഉയർന്ന് 998.55 രൂപയിലെത്തി.

ട്രേഡഡ് വോളിയം അടിസ്ഥാനത്തിൽ, രാവിലെ വ്യാപാരത്തിൽ കമ്പനിയുടെ 1.80 ലക്ഷം ഓഹരികൾ ബിഎസ്ഇയിലും 15 ലക്ഷം ഓഹരികൾ എൻഎസ്ഇയിലും ട്രേഡ് ചെയ്തു.

അദാനി ഗ്രീൻ എനർജി തിങ്കളാഴ്ച തങ്ങളുടെ ഏകീകൃത അറ്റാദായം മാർച്ച് പാദത്തിൽ നാലിരട്ടി വർധിച്ച് 507 കോടി രൂപയിലെത്തിയാതായി അറിയിച്ചു.

2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 121 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം മുൻവർഷം ഇതേ കാലയളവിൽ 1,587 കോടി രൂപയിൽ നിന്ന് 2,988 കോടി രൂപയായി ഉയർന്നു.

മഹാരാഷ്ട്ര ദിനമായതിനാൽ തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.