image

31 Aug 2023 11:49 AM IST

Market

എയ്‌റോഫ്ലെക്‌സ് ഇൻഡസ്ട്രീസ് ലിസ്റ്റിംഗ് 83% പ്രീമിയത്തിൽ

MyFin Desk

aeroflex industries share price | mtar share price
X

Summary

  • ബിഎസ്ഇയില്‍ ലിസ്‌റ്റ് ചെയ്തത് 197.40 രൂപയ്ക്ക്
  • ഒരു മാസത്തിനിടെ 50% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ആദ്യ ഓഹരി
  • സിപിഎസ് ഷെപ്പേഴ്സ് ഇഷ്യൂ ഇന്നവസാനിക്കും


എയ്‌റോഫ്ലെക്‌സ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന് വിപണിയിൽ മികച്ച അരങ്ങേറ്റം. ഓഹരികൾ ഇഷ്യൂ വിലയായിരുന്ന 107 രൂപയിൽ നിന്ന് 82.78 ശതമാനം പ്രീമിയത്തോടെ ബിഎസ്‌ഇയിൽ 197.40 രൂപ എന്ന നിരക്കിൽ ലിസ്‌റ്റ് ചെയ്‌തു. എൻഎസ്ഇയിൽ ഓഹരികൾ 76 ശതമാനം പ്രീമിയത്തോടെ 190 രൂപയിൽ ലിസ്റ്റ് ചെയ്തു.

ഒരു മാസത്തിനിടെ അൻപത് ശതമാനത്തിലധികം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ആദ്യത്തെ ഓഹരിയായി എയ്‌റോഫ്ലെക്‌സ് മാറി. നെറ്റ്‌വെബ്‌ ടെക്നോളജീസ് കഴിഞ്ഞ മാസം 90 ശതമാനത്തിനടുത്തുള്ള പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തിരുന്നു.

നിലവിൽ (ഓഗസ്റ്റ് 31, രാവിലെ 11:10) 9.76 ശതമാനം താഴ്ന്നു 171.45 രൂപയിൽ എൻ എസ് ഇ-ൽ കൈമാറ്റം നടക്കുന്നു.

എയ്‌റോഫ്ലെക്‌സ് ഇൻഡസ്‌ട്രീസ് ഇഷ്യൂവിലൂടെ 351 കോടി രൂപ സമാഹരിച്ചു. ഓഗസ്റ്റ് 22 മുതൽ 24 വരെ നീണ്ടുനിന്ന ഇഷ്യുവിന് 97.11 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.

സി പി എസ് ഷെപ്പേഴ്സ് ഇഷ്യൂ ഇന്നവസാനിക്കും

ഇതുവരെ 81 ഇരട്ടി അപേക്ഷകളാണ് ചെറുകിട ഇടത്തരം സംരംഭമായ സി പി എസ് ഷെപ്പേർസ് ഇഷ്യൂവിനു വന്നിട്ടുള്ളത്. ഇഷ്യൂ ഇന്ന് അവസാനിക്കും. ഓഹരിയൊന്നിന് 185 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 600 ഓഹരികളാണുള്ളത്. സെപ്തംബർ എട്ടിന് എൻ എസ് ഇ എമെർജിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.