image

7 March 2023 11:15 AM GMT

Market

വേനല്‍ മഴ കാത്ത് കര്‍ഷകര്‍, മുന്നേറ്റത്തോടെ കുരുമുളകും ഏലവും

Kochi Bureau

Spices
X

Summary

  • വേനല്‍ മഴ ഇനിയും കടന്നുവന്നിട്ടില്ല. ശ്രീലങ്കന്‍ തീരത്ത് മഴ മേഘങ്ങളുണ്ടെങ്കിലും അവ തീര്‍ത്തും ദുര്‍ബലമാണ്. ഇടുക്കി, വയനാട് പത്തനംതിട്ട ഭാഗങ്ങളിലേയ്ക്ക് കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയേണ്ട അവസരമാണ്


എല്‍-നിനോ പ്രതിഭാസം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മഴ കുറയുമെന്നാണ് വിലയിരുത്തല്‍. പകല്‍ സമയത്തെ താപനില പതിവിലും ഉയര്‍ന്നിരിക്കുകയാണ്. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ ചൂടിനെ രാജ്യം അഭിമുഖീകരിച്ചത് കാര്‍ഷിക വിളകളുടെ നിലനില്‍പ്പിനെ തന്നെ അവതാളത്തിലാക്കാം.

വേനല്‍ മഴ ഇനിയും കടന്നുവന്നിട്ടില്ല. ശ്രീലങ്കന്‍ തീരത്ത് മഴ മേഘങ്ങളുണ്ടെങ്കിലും അവ തീര്‍ത്തും ദുര്‍ബലമാണ്. ഇടുക്കി, വയനാട് പത്തനംതിട്ട ഭാഗങ്ങളിലേയ്ക്ക് കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയേണ്ട അവസരമാണ്. കുരുമുളകും ഏലവും കൂടുതലായി വിളയുന്ന ഈ മേഖലയിലെ കര്‍ഷകര്‍ക്ക് മുന്നിലുള്ള മാസങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ജലസേചന സൗകര്യം ഒരുകേണ്ട സന്ദര്‍ഭമാണിത്.

ഇന്ത്യന്‍ തീരത്തേയ്ക്ക് ശ്രീലങ്കന്‍ കുരുമുളക്

ഇന്ത്യ-ശ്രീലങ്ക വാണിജ്യ ഉടമ്പടിയുടെ ഭാഗമായി 2500 ടണ്‍ കുരുമുളക് ഇന്ത്യയിലേയ്ക്ക് കയറ്റുമതിക്കുള്ള ഒരുക്കത്തിലാണ് അയല്‍ രാജ്യം. ഇതിന് പുതിയ അപേക്ഷകള്‍ അവര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇറക്കുമതി തീരുവ സൗജന്യമായ മാധുര്യം നുകരാന്‍ 2022 ല്‍ എത്തിയത് 417 വ്യവസായികളാണ്. ഇക്കുറി രംഗത്ത് അണി നിരന്നിട്ടുളളത് 800 അധികം കമ്പനികളും.

ആഘോഷങ്ങളിലേയ്ക്ക് കണ്ണ് നട്ട് ഏലം

ഏലം ഇറക്കുമതിക്കാര്‍ റംസാന്‍, ഈസ്റ്റര്‍ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണ തിരക്കിലാണ്. കയറ്റുമതിക്കാരുടെ കൈവശം ഏലക്കയുടെ വന്‍ ശേഖമുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിതീകരിക്കാന്‍ അവര്‍ തയ്യാറല്ല. ലേലത്തില്‍ വില ഉയരുന്നതിന് അനുസൃതമായി വിദേശ മാര്‍ക്കറ്റുകളില്‍ വില ഉയര്‍ത്തി പുതിയ

വ്യാപാരങ്ങള്‍ ഉറപ്പിക്കുകയാണ് കയറ്റുമതി മേഖല. മികച്ചയിനങ്ങള്‍ കിലോഗ്രാമിന് 2157 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1347 രൂപയിലുമാണ് ലേലം നടന്നത്.