image

28 Aug 2023 12:58 PM IST

Market

ബ്ലോക്ക് ഡീൽ; 5% ഉയർന്നു സൊമാറ്റോ ഓഹരികൾ

MyFin Desk

block deal zomato shares rose 5%
X

Summary

  • ഓഹരികൾ 5.56 ശതമാനം ഉയർന്ന് 96.00 രൂപയിലെത്തി
  • മോണോ ഫാർമകെയർ ലിമിറ്റഡ് ഇഷ്യൂ ആരംഭിച്ചു


ബ്ലോക്ക് ഡീലിന്റെ റിപ്പോർട്ടുകൾക്കിടയിൽ തിങ്കളാഴ്ച (ഓഗസ്റ്റ് 28) രാവിലെ വ്യാപാരത്തിൽ സൊമാറ്റോ ഓഹരി വില 5 ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇയിൽ സൊമാറ്റോ ഓഹരികൾ 5.56 ശതമാനം ഉയർന്ന് 96.00 രൂപയിലെത്തി.

ബ്ലോക്ക് ഡീൽ വഴി 288 കോടി രൂപ വിലമതിക്കുന്ന 3.2 കോടി സൊമാറ്റോ ഓഹരികൾ ഒന്നിന് 90.10 രൂപ നിരക്കിൽ കൈമാറി. ബ്ലോക്ക് ഇടപാടിലെ വാങ്ങലുകാരെയും വിൽപ്പനക്കാരെയും വെളിപെടുത്തിയിട്ടില്ല. ജപ്പാനിലെ സോഫ്റ്റ്ബാങ്ക്, സൊമാറ്റോ ഓഹരികൾ ബ്ലോക്ക് ഡീലുകളിലൂടെ വിൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. സൊമാറ്റോയിൽ 3.35 ശതമാനം ഓഹരികള്‍ സോഫ്റ്റ്ബാങ്കിനുണ്ട്.

സൊമാറ്റോയുടെ ഓഹരി വില 2023 കലണ്ടർ വർഷത്തിൽ, 55 ശതമാനം ഉയർന്നിരുന്നു, 2023 ഓഗസ്റ്റ് 7 ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 102.85 രൂപയിലെത്തി.

മോണോ ഫാർമകെയർ ലിമിറ്റഡ് ഇഷ്യൂ ആരംഭിച്ചു


ചെറുകിട ഇടത്തരം സംരംഭമായ മോണോ ഫാർമകെയർ ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫർ ഇന്ന് (ഓഗസ്റ്റ് 28) ആരംഭിച്ചു, ഓഗസ്റ്റ് 30ന്‌ അവസാനിക്കും. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി, ഇഷ്യൂവിലൂടെ 14.84 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. എൻ എസ് ഇ എമെർജിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പൊതു കോർപ്പറേറ്റ്, പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും മറ്റു ചെലവുകൾക്കും വേണ്ടി ഉപയോഗിക്കും. പ്രൊമോട്ടർമാരായ പനിലം ലഖതാരിയ, സുപാൽ ലഖതാരിയ എന്നിവർ ഫാർമകെയർ കമ്പനിയിൽ 81.03 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. 5,300,000 പുതിയ ഓഹരിയിൽ നിന്ന് 2,264,000 ഓഹരികളാണ് റീറ്റെയ്ൽ നിക്ഷേപകർക്കായി മാറ്റി വെച്ചിട്ടുള്ളത്.

1994-ൽ സ്ഥാപിതമായ മോണോ ഫാർമകെയർ ലിമിറ്റഡ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വിപണനത്തിന്റെയും വിതരണത്തിന്റെയും ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു.മോണോ ഫാർമകെയർ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വിപണന- വിതരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. കമ്പനി നൽകുന്ന കോമ്പോസിഷനുകളെ അടിസ്ഥാനമാക്കി ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വിവിധ കരാർ നിർമ്മാതാക്കളുമായി പ്രവർത്തിക്കുന്നു, "ഡി എൽ എസ് എക്സ്പോർട്ട്" എന്ന ബ്രാൻഡിന് കീഴിലാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നു.