image

30 Nov 2023 8:51 AM GMT

Bond

10 വര്‍ഷ ബോണ്ടുകളിലൂടെ 5000 കോടി രൂപ സമാഹരിച്ച് ബാങ്ക് ഓഫ് ബറോഡ

MyFin Desk

Bank of Baroda raised Rs 5000 crore through 10-year bonds
X

Summary

  • ഒരു ലക്ഷം രൂപയുടെ ഗുണിതങ്ങളായി ബോണ്ടുകള്‍ വാങ്ങാം
  • ബിഒബി ബോണ്ടുകള്‍ക്ക് ക്രിസിലും ഇന്ത്യ റേറ്റിംഗ്‍സും നല്‍കുന്നത് ട്രിപ്പിള്‍ എ റേറ്റിംഗ്


പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബിഒബി) 10 വർഷ ബോണ്ടുകൾ വഴി 5,000 കോടി രൂപ സമാഹരിച്ചു. 7.68 ശതമാനം വാര്‍ഷിക പലിശ നിരക്കിലാണ് ബോണ്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 1,000 കോടി രൂപയായിരുന്നു അടിസ്ഥാന ഇഷ്യൂ വലുപ്പം, 4,000 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിപ്‌ഷനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. മൊത്തം 10,350 കോടി രൂപയുടെ ബിഡുകളാണ് ഇഷ്യൂവിന് ലഭിച്ചത്.

ഇന്ന് രാവിലെ 11-നും 12-നും ഇടയിലാണ് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് ബിഡ്ഡിംഗ് പ്ലാറ്റ്‌ഫോമിൽ ഈ ബോണ്ടുകൾക്കായുള്ള ലേലം നടന്നത്. 'സ്ഥിരതയുള്ളത്' എന്ന കാഴ്ചപ്പാടോടു കൂടി ട്രിപ്പിള്‍ എ റേറ്റിംഗാണ് ക്രിസിൽ, ഇന്ത്യ റേറ്റിംഗ്സ് എന്നിവ ഈ ബോണ്ടുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ബോണ്ടുകളുടെ ഏറ്റവും കുറഞ്ഞ അപേക്ഷാ വലുപ്പം ഒരു ലക്ഷം രൂപയാണ്.

നവംബർ 28ന് പവർ ഫിനാൻസ് കോർപ്പറേഷൻ, എഡൽ ഫിനാൻസ് കോ ലിമിറ്റഡ്, ഓക്സിലോ ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ബോണ്ട് വഴി 2,749.60 കോടി രൂപ സമാഹരിച്ചിരുന്നു.

മൂന്ന് വർഷത്തിലും രണ്ട് വർഷത്തിലും കാലാവധി പൂർത്തിയാകുന്ന തരത്തില്‍ മൂന്ന് ബോണ്ടുകളാണ് എഡൽ ഫിനാൻസ് പുറത്തിറക്കിയത്. പവർ ഫിനാൻസ് കോർപ്പറേഷൻ 7.70 ശതമാനം നിരക്കിൽ 10 വർഷത്തെ ബോണ്ടുകൾ വഴി 2,625 കോടി രൂപ സമാഹരിച്ചു. ഇതിനുമുമ്പ് കാനറ ബാങ്ക്, ശ്രീറാം ഹൗസിംഗ് ഫിനാൻസ്, ടാറ്റ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, കീർത്തന ഫിൻസെർവ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ബോണ്ടുകൾ വഴി ഫണ്ട് സമാഹരിച്ചിരുന്നു.