image

12 April 2023 6:40 AM GMT

Bond

കടപ്പത്രത്തിലൂടെ 50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ് സി ബാങ്ക്

MyFin Desk

കടപ്പത്രത്തിലൂടെ 50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ് സി ബാങ്ക്
X

Summary

  • ധന സമാഹരണവുമായി ബന്ധപ്പെട്ട യോഗം ഏപ്രിൽ 15 ന്
  • എച്ച് ഡി എഫ് സി ലിമിറ്റഡ്-എച്ച് ഡി എഫ് സി ബാങ്ക് ലയനം മൂന്നാം പാദത്തിൽ


എച്ച്ഡിഎഫ് സി ബാങ്ക്, കടപ്പത്രം വഴി 50,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു.

അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴിയാണ് തുക സമാഹരിക്കുക. ധന സമാഹരണവുമായി ബന്ധപ്പെട്ട ബോർഡ് അംഗങ്ങളുടെ യോഗം ഏപ്രിൽ 15 ന് ചേരും.

കഴിഞ്ഞ മാസം ബാങ്ക് നോൺ കൺവെർട്ടിബിൾ ഡിബഞ്ചർ വഴി 57,000 കോടി രൂപ സമാഹരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.

എച്ച് ഡി എഫ് സി ലിമിറ്റഡ് എച്ച് ഡി എഫ് സി ബാങ്കുമായി ലയിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലോ, മൂന്നാം പാദത്തിലോ ലയനം പൂർത്തിയാകുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കരാർ പൂർത്തിയാവുന്നതോടെ എച്ച് ഡി എഫ് സി പൂർണമായും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതതയിലാവും. ഒപ്പം എച്ച്ഡിഎഫ് സി ലിമിറ്റഡിന്റെ ഓഹരി കൈവശമുള്ള നിലവിലെ ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരികൾ സ്വന്തമാവും.

ഈയടുത്ത് ബാങ്ക് അവരുടെ ത്രൈമാസ ഫലങ്ങളെ സൂചിപ്പിക്കുന്ന പ്രൊഫോർമ നമ്പറുകളും പ്രഖ്യാപിച്ചിരുന്നു.

മാർച്ച് പാദത്തിൽ വായ്പകൾ 17 ശതമാനം വർധിച്ച് മൊത്തം ലോൺ ബുക്ക് 16 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാർഷികാടിസ്ഥാനത്തിൽ ആഭ്യന്തര റീട്ടെയിൽ വായ്പയിൽ 21 ശതമാനത്തിന്റെ വർധനവും, വാണിജ്യ, ഗ്രാമീണ മേഖലയിലെ വായ്പകൾ 30 ശതമാനവും, കോർപറേറ്റ്, ഹോൾ സെയിൽ വായ്പകൾ 12.5 ശതമാനവും വർധിക്കുമെന്നാണ് കണക്കാക്കുന്നത്.