image

23 Feb 2023 6:54 AM GMT

Buy/Sell/Hold

സിറ്റി യൂണിയൻ ബാങ്ക്: ഓഹരികൾ സ്വരൂപിക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ

MyFin Desk

city union bank buy
X

Summary

തമിഴ്ന്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ ഏറ്റവും പഴയ ഇടത്തരം ബാങ്ക് ആണ് സിറ്റി യൂണിയൻ ബാങ്ക്


കമ്പനി: സിറ്റി യൂണിയൻ ബാങ്ക്

ശുപാർശ: വാങ്ങുക

(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 139 രൂപ; ലക്ഷ്യം - 159 രൂപ); ലാഭം 15%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

തമിഴ് നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ ഏറ്റവും പഴയ ഇടത്തരം ബാങ്ക് ആണ് സിറ്റി യൂണിയൻ ബാങ്ക്. രാജ്യത്താകമാനം 752 ശാഖകളുള്ള ബാങ്ക് ഏകദേശം 43,009 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്.

ഡിപ്പോസിറ്റ് വായ്പ അനുപാതമായി നീങ്ങുന്നതിനാൽ ബാങ്കിന്റെ ഇടപാടു വളർച്ച ബാങ്ക് വ്യാവസായിക വളർച്ചയുടെ മുകളിലാണെന്ന് കാണാവുന്നതാണ്.

കുറഞ്ഞ ലാഭം തരുന്ന സ്വർണ്ണ വായ്പയിൽ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആകെ വായ്പയുടെ 25 ശതമാനo സ്വർണ്ണ വായ്പയാണ്. ആകെ ഇടപാടിൽ വാർഷികാടിസ്ഥാനത്തിൽ ബാങ്ക് 31 ശതമാനം വർദ്ധന രേഖപ്പെടുത്തുകയുണ്ടായി.

വായ്പാ വരുമാനം 23 ബേസ് പോയിന്റ് കുറഞ്ഞ് 9.16 ശതമാനം ആയതിനാൽ അറ്റപലിശ വ്യത്യാസം (NIM) 21 ബേസ് പോയിന്റ് കുറഞ്ഞ് 3.88 ശതമാനം ആവുകയുണ്ടായി.

നിഷ്ക്രിയ ആസ്തി ക്രമപ്പെടുത്തിയതിന്റെ ഫലമായി ബാങ്കിന്റെ അറ്റലാഭം പാദാടിസ്ഥാനത്തിൽ 21 ശതമാനം കുറഞ്ഞു.

ആസ്തിഗുണ നിലവാരം ക്രമേണ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മുൻപാദത്തിൽ കൂടുതൽ വായ്പകൾ നിഷ്ക്രിയ ആസ്തിയിലേക്ക് മാറിയതിനാൽ ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തെ സാരമായി ബാധിച്ചു. പാദത്തിൽ ആകെ നിഷ്ക്രിയ ആസ്തി 1 ശതമാനത്തോളം ഉയരുകയുണ്ടായി. തൽഫലമായി പാദത്തിൽ മൊത്ത നിഷ്ക്രിയാസ്തി 26 ബേസിസ് പോയിന്റ് ഉയർന്ന് 4.62 ആയി. ആകെ നിഷ്ക്രിയ ആസ്തിയായ 439 കോടി രൂപ ക്രമപ്പെടുത്തിയതിന്റെ ഭാഗമായി 140 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ക്രമപ്പെടുത്തലിനു ശേഷം നിഷ്ക്രിയാസ്തി മുൻ പാദത്തിൽ ആകെ വായ്പയുടെ 4.6 ശതമാനം ആയിരുന്നത് ഇപ്പോൾ 4.0 ശതമാനമാക്കി നിർത്താൻ കഴിഞ്ഞു. നിഷ്ക്രിയാസ്തിയാകുന്നത് സാമ്പത്തിക വര്ഷം 2023-ൽ 2.5 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിൽ നിർത്താൻ സാധിക്കും എന്നും തുടർന്നങ്ങോട്ട് 2.0-2.2 ശതമാനത്തിനു ഇടയിൽ പിടിച്ചുനിർത്താൻ സാധിക്കുമെന്നും മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു. സാമ്പത്തിക വര്ഷം 2024-ൽ ബാങ്ക് മൊത്ത നിഷ്ക്രിയാസ്തി 4.0-ശതമാനത്തിനുള്ളിൽ നിർത്തി ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അടിസ്ഥാന ഓഹരി മൂല്യത്തിൽ1.35x വളർച്ചയിൽ ലക്ഷ്യ വില 159 രൂപ കണക്കാക്കി ബാങ്കിന്റെ ഓഹരികൾ വാങ്ങി സൂക്ഷിക്കാവുന്നതാണെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.