image

26 March 2024 2:47 PM GMT

Buy/Sell/Hold

ആശ്വാസമായി റെഗുലേറ്ററി നടപടികൾ, ലൈഫ് ഇൻഷുറൻസ് ഓഹരികൾക്ക് പുതുജീവൻ

MyFin Desk

ആശ്വാസമായി റെഗുലേറ്ററി നടപടികൾ, ലൈഫ് ഇൻഷുറൻസ് ഓഹരികൾക്ക് പുതുജീവൻ
X

Summary

  • വിപണിയിൽ മുന്നേറ്റം നൽകി ലൈഫ് ഇൻഷുറൻസ് ഓഹരികൾ.
  • കമ്പനികളിലെ പോസിറ്റീവ് വീക്ഷണം നിലനിനിർത്തി ബ്രോക്കറേജ്.



വിപണിയിൽ മുന്നേറ്റം നൽകി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, മാക്‌സ് ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ ലൈഫ് ഇൻഷുറൻസ് ഓഹരികൾ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നോൺ-ലിങ്ക്ഡ്, ലിങ്ക്ഡ് പോളിസികൾക്കുള്ള സറണ്ടർ മൂല്യങ്ങളിൽ മാറ്റമില്ല എന്നറിയിച്ചതിനു ശേഷമാണ് നേട്ടങ്ങൾ. സറണ്ടർ വാല്യൂവിൽ മാറ്റമില്ലാതെ നില നിർത്തിയ റെഗുലേറ്ററി നടപടി ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസകരമെന്നു ബ്രോക്കറേജ് സ്ഥാപനങ്ങൾ അഭിപ്രായപ്പെട്ടു.

എൻഡോവ്‌മെൻ്റ് പോളിസികൾക്കായി ത്രെഷോൾഡ് പ്രീമിയങ്ങളും ഉയർന്ന സറണ്ടർ മൂല്യങ്ങളും അവതരിപ്പിക്കാൻ നിർദ്ദേശിച്ച ഐആർഡിഎഐയുടെ 2023 ഡിസംബറിലെ നിർദ്ദേശത്തെക്കുറിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾ ആശങ്കകൾ ഉന്നയിച്ചിരുന്നു. മെച്യൂരിറ്റി തീയതിക്ക് മുമ്പ് പോളിസി അവസാനിപ്പിക്കുമ്പോൾ ഇൻഷുറൻസ് കമ്പനി പോളിസി ഉടമയ്ക്ക് നൽകുന്ന തുകയാണ് സറണ്ടർ മൂല്യം.ഈ നീക്കം ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ സറണ്ടർ ലാഭത്തിൽ 75 ശതമാനം ഇടിവുണ്ടാക്കുമെന്നും സ്വകാര്യ ലൈഫ് ഇൻഷുറർമാരുടെ മാർജിനിൽ 140-200 ബേസിസ് പോയിൻ്റ് (ബിപിഎസ്) സമ്മർദം ചെലുത്തുമെന്നും കോട്ടക്ക് ഇക്വിറ്റീസിലെ വിശകലന വിദഗ്ധർ പറഞ്ഞു.

സറണ്ടർ പെനാൽറ്റിയെക്കുറിച്ചുള്ള വലിയ അനിശ്ചിതത്വം ഇല്ലാതായതിനാൽ നിലവിലെ വാല്യൂവേഷനിൽ ഓഹരികൾ ആകര്ഷകമാണെന്നു ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിലെ വിശകലന വിദഗ്ധർ ലിസ്‌റ്റ് ചെയ്‌ത എല്ലാ ലൈഫ് ഇൻഷുറൻസ് ഓഹരികൾക്കും നൽകിയ 'ബൈ' നിർദേശം ആവർത്തിച്ചു. മാക്‌സ് ലൈഫ് നിലവിലെ ഘട്ടത്തിൽ ഏറ്റവും മികച്ചതാണെന്ന വിലയിരുത്തലും, എസ്ബിഐ ലൈഫ് ഓഹരിയുടെ സ്ഥിരതയും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

ലിസ്‌റ്റഡ് ലൈഫ് ഇൻഷുറർ കമ്പനികളിലെ പോസിറ്റീവ് വീക്ഷണം നിലനിർത്തുന്നു എന്ന് എംകെ ഗ്ലോബലിലെ വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടു. കമ്പനികളുടെ ഫ്രാഞ്ചൈസി ശക്തിയും അനുകൂലമായ മൂല്യനിർണ്ണയവും ഈ നിരീക്ഷണത്തെ പിന്തുണയ്‌ക്കുന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ, മാക്‌സ് ഫിനാൻഷ്യൽ, എസ്‌ബിഐ ലൈഫ് എന്നിവയെയാണ് എംകെ ഗ്ലോബൽ അനലിസ്റ്റുകൾ തിരഞ്ഞെടുക്കുന്നത്. മറുവശത്ത്, ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി എച്ച്ഡിഎഫ്‌സി ലൈഫ് സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല