image

5 March 2023 2:32 PM GMT

Buy/Sell/Hold

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ വാങ്ങാമെന്നു ഷെയർഖാൻ

MyFin Desk

ntpc ltd buy
X

Summary

  • ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍.
  • 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 4,854.36 കോടി രൂപയാണ് അറ്റാദായം


കമ്പനി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍.

ശുപാർശ: വാങ്ങുക

(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 172 രൂപ; ലക്ഷ്യം - 200 രൂപ); ലാഭം 15%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി:ഷെയര്‍ഖാന്‍


1975ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍. 2022 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 68,302 മെഗാവാട്ടാണ് കമ്പനിയുടെ ഉല്‍പ്പാദന ശേഷി. ഇന്ത്യയുടെ ഉര്‍ജോല്‍പ്പാദനത്തിന്റെ 23 ശതമാനവും എന്‍ടിപിസിയാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 GW ഊര്‍ജ്ജ ശേഷി കൂട്ടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഊര്‍ജ മേഖലയില്‍ സബ്‌സിഡിയറി കമ്പനികള്‍ വഴി സ്ഥാപനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങളും വൈദ്യുതി വ്യാപാരങ്ങളും എന്‍ടിപിസി നടത്തുന്നുണ്ട്. 1,66783 കോടി രൂപ വിപണി മൂല്യമുള്ള എന്‍ടിപിസി ഓഹരികള്‍ 51.1 ശതമാനം പ്രോമോട്ടര്‍മാരുടെ കൈവശമാണ്. 15.7 ശതമാനം വിദേശ നിക്ഷേപ സ്ഥാപനങ്ങളും 30.5 ശതമാനം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുകയാണ്.

പാദഫലം

2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 4,854.36 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 5 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 4,626.11 കോടി രൂപയായിരുന്നു. പാദഫലത്തില്‍ മൊത്ത വരുമാനത്തില്‍ ഗണ്യമായ കുതിപ്പ് രേഖപ്പെടുത്തി. ഇത് മുന്‍വര്‍ഷത്തെ 33,783.62 കോടി രൂപയില്‍ നിന്ന് 44,989.21 കോടി രൂപയായി ഉയര്‍ന്നു. മൂന്നാം പാദഫലത്തിന് പിന്നാലെ ഓഹരിയൊന്നിന് 4.95 രൂപ ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു തുടര്‍ച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനിക്ക് 45 ശതമാനത്തിന് അടുത്ത് ഡിവഡന്റ് യീല്‍ഡുണ്ട്. ഇപിഎസ് 17.76 രൂപയാണ്. പിഇ 9.72 മടങ്ങും പ്രതിയോഹരി ബുക്ക് വാല്യു 143.49 രൂപയുമാണ്.


എന്തുകൊണ്ട് ഓഹരികള്‍ വാങ്ങാം

ശക്തമായ പവര്‍ ഡിമാന്‍ഡ്, പുനരുപയോഗിക്കാവുന്ന വൈദ്യുത മേഖലയിലെ വിപുലീകരണം, വിതരണം കുടിശ്ശിക കുറയുന്നത് എന്നിവ എന്‍ടിപിസിക്ക് ഗുണകരമാണ്. വേനല്‍ക്കാലത്ത് വൈദ്യുതി ആവശ്യകതയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. താപവൈദ്യുത യൂണിറ്റിന്റെ ശരാശരി ശേഷി ഉപയോഗത്തിന്റെ അളവുകോലായ പ്ലാന്റ് ലോഡ് ഫാക്ടര്‍ (PLF) ഉയരും. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ എന്‍ടിപിസിയുടെ പ്ലാന്‍് ലോഡ് ഫാക്ടര്‍ 74.5 ശതമാനമാണ്. ദേശീയ ശരാശരിയായ 63 ശതമാനത്തേക്കാള്‍ കൂടുതലാണിത്.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവ സംബന്ധിച്ച ആഗോള ആശങ്കകള്‍ കണക്കിലെടുത്ത്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍ വിപുലീകരിക്കാനുള്ള എന്‍ടിപിസിയുടെ ശ്രമം നിക്ഷേപകര്‍ക്ക് ശുഭ സൂചനയാണ്. നിലവിലെ 3.1 ഏണ പ്രവര്‍ത്തന ശേഷിയുള്ള ഈ മേഖലയില്‍ 2026/2032 സാമ്പത്തിക വര്‍ഷത്തോടെ ശേഷി 15GW/60GW ആയി വികസിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കമ്പനിയെ മികച്ചതാക്കുന്ന മറ്റൊരു ഘടകം വൈദ്യുതി ഉല്‍പ്പാദന കമ്പനികള്‍ക്കുള്ള വിതരണ കുടിശ്ശിക കുറയുന്നതാണ്. കുടിശ്ശിക 49 ശതമാനം കുത്തനെ ഇടിഞ്ഞ് 2023 ഫെബ്രുവരിയില്‍ ഇത് 58,647 കോടി രൂപയായി. ഇത് എന്‍ടിപിസി പോലുള്ള പവര്‍ കമ്പനികളുടെ ബാലന്‍സ് ഷീറ്റിനെ ശക്തിപ്പെടുത്തുമെന്ന് ബ്രോക്കറേജ് പറയുന്നു. ഇതിനാല്‍ എന്‍ടിപിസി ഓഹരികള്‍ വാങ്ങാമെന്നാണ് ഷെയര്‍ഖാന്‍ നിര്‍ദേശിക്കുന്നത്.

റിസ്‌ക്

വാണിജ്യ ശേഷിയില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ കൂട്ടിച്ചേര്‍ക്കലുകലാണ് പ്രധാനമായുമുള്ളൊരു റിസ്‌ക് ഫാക്ടര്‍. കല്‍ക്കരി ക്ഷാമം താപവൈദ്യുത കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കാം. ഇതോടൊപ്പം വിതരണ കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചാല്‍ ഇത് കമ്പനിയുടെ മൂല്യനിര്‍ണയത്തെ ബാധിച്ചേക്കും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷെയര്‍ഖാന്‍ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.