image

9 Feb 2024 11:47 AM GMT

Buy/Sell/Hold

എസ്ബിഐ ഓഹരി 800 രൂപയിലേക്കോ? ബ്രോക്കറേജുകൾ പറയുന്നത് നോക്കാം

Jesny Hanna Philip

എസ്ബിഐ ഓഹരി 800 രൂപയിലേക്കോ? ബ്രോക്കറേജുകൾ പറയുന്നത് നോക്കാം
X

Summary

  • വിപണിയുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ബാങ്കിന് സാധിച്ചില്ല
  • ലാഭം വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം ഇടിഞ്ഞു
  • പിഎസ്‍യു തീമിന് പൊതുവെ ലഭിക്കുന്ന സ്വീകാര്യത എസ്ബിഐ യുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ വിപണിയിൽ സർവകാല നേട്ടത്തിലേക്ക് നീങ്ങിയ ദിവസങ്ങൾക്കാണ് നിക്ഷേപകർ സാക്ഷ്യം വഹിച്ചത്. അതേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയല്ലേ മൂന്നാം പാദ ലാഭം കഴിഞ്ഞ രണ്ടാം പാദത്തേക്കാൾ 35 ശതമാനം നഷ്ടം റിപ്പോർട്ട് ചെയ്തത് എന്ന് ചിന്തിക്കാത്ത നിക്ഷേപകർ ചുരുക്കമായിരിക്കും. കമ്പനിയുടെ സാമ്പത്തിക പ്രകടനമാണ് വിപണിയിൽ പ്രതിഫലിക്കുന്നത് എന്ന് പൊതുവെ പറഞ്ഞു വെക്കാറുണ്ട്. അങ്ങനെയെങ്കിൽ മറ്റു പൊതുമേഖലാ ബാങ്കുകൾ മികച്ച റിസൾട്ടുമായി വന്ന പാദത്തിൽ, നഷ്ടം റിപ്പോർട്ട് ചെയ്ത എസ്ബിഐ എങ്ങനെ ചരിത്ര നേട്ടം കൈവരിച്ചു ?

കനത്ത വേതനവും പെൻഷൻ ബില്ലും

മൂന്നാം പാദത്തിൽ വിപണിയുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ബാങ്കിന് സാധിച്ചില്ല. കനത്ത വേതനവും പെൻഷൻ ബില്ലും മൂലം ലാഭം വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം ഇടിഞ്ഞു 9,163 കോടി രൂപയായി രേഖപ്പെടുത്തി. ബ്രോക്കറേജ് പ്രതീക്ഷിച്ച ലാഭം 11,000 കോടി രൂപയായിരുന്നു. ഈ എസ്റ്റിമറ്റുകളെക്കാൾ 17 ശതമാനം ഇടിവ് അപ്രതീക്ഷിതമായിരുന്നു. 17 ശതമാനം ഉയർച്ചയാണ് വേതന പരിഷ്ക്കരണത്തിൽ ഉണ്ടായത്. പെൻഷൻ പ്രൊവിഷനുകൾക്കായി 5400 കോടി രൂപയും ഡിയർനെസ്സ് റിലീഫുകൾക്കായി 1700 കോടി രൂപയും മാറ്റിവെച്ചു. ഇത് ഒറ്റത്തവണ ചിലവുകളായി വിലയിരുത്തുന്നു.

നാലാം പാദത്തിൽ വേതനത്തിന് വേണ്ടി 5400 കോടി മാറ്റിവെക്കേണ്ടി വരുമെന്നാണ് ബാങ്കിന്റെ കണക്ക് കൂട്ടൽ. 2024 സാമ്പത്തിക വർഷത്തെ 9 മാസങ്ങളിലായി 12700 കോടി രൂപയാണ് ശമ്പളവുമായി ബന്ധപ്പെട്ട പ്രൊവിഷനുകൾക് മാറ്റിവെക്കേണ്ടി വന്നത്. ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക് വേണ്ടിയും പ്രൊവിഷനുകൾ വേണ്ടി വന്നിരുന്നു. തൽഫലമായി പ്രൊവിഷനുകൾക് മുമ്പുള്ള പ്രവർത്തന ലാഭം (PPoP) വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം ഇടിവ് നേരിട്ടു. പ്രൊവിഷൻ അഡ്ജസ്റ്മെന്റുകൾ ഉൾപ്പെടുത്താതെ ലാഭം 14400 കോടി രൂപയായേനെ എന്ന് വിദഗ്ധർ വിലയിരുത്തുന്നു. മുൻ പാദത്തെ അപേക്ഷിച്ചു ബാങ്കിന്റെ നെറ്റ് ഇന്ററെസ്റ് ഇൻകം (NII) 8 ബേസിസ് പോയിന്റുകളുടെ ഉയർച്ച മാത്രമാണ് രേഖപ്പടിയുതിയത്. നെറ്റ് ഇന്ററെസ്റ്റ് മാർജിനും (NIM) സമ്മർദ്ദം നേരിട്ടു 7 ബേസിസ് പോയിന്റുകളുടെ ഇടിവോടെ 3.22 ശതമാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഉയരുന്ന വായ്പകൾ

ഇത്തരം തിരിച്ചടികൾ നേരിട്ടെങ്കിലും മൊത്ത വരുമാന സംഖ്യകൾ ആരോഗ്യകരമെന്നു വിദഗ്ധർ വിലയിരുത്തുന്നു. ലോണുകളിലെ ഉയർച്ചയും അധിക പണലഭ്യതയും കുറഞ്ഞ ക്രെഡിറ്റ് ചെലവും വരുമാനത്തെ പിന്തുണക്കുന്നത് തുടരും. കോർപ്പറേറ്റ് വിഭാഗത്തിൽ വീണ്ടെടുക്കലിൻ്റെ സൂചനകളോടെ ലോൺ ബിസിനസ് വളർച്ച ശക്തമായി തുടരുന്നു. പാദാടിസ്ഥാനത്തിൽ എസ്എംഇ (SME) ലോണുകൾ - 7.5 ശതമാനം റീറ്റെയ്ൽ ലോണുകൾ -4 ശതമാനം കോർപ്പറേറ്റ് ലോണുകൾ - 5 ശതമാനം എന്നിങ്ങനെ വളർച്ച കൈവരിച്ചു. ഡെപ്പോസിറ്റുകൾ വാർഷികാടിസ്ഥാനത്തിൽ 13 ഉയർച്ചയും പാദാടിസ്ഥാനത്തിൽ 1.6 സഥാമാനം വളർച്ചയും നൽകിയപ്പോൾ കാസ (CASA) അനുപാതം 41 ശതമാനമായി മിതപ്പെട്ടു. ആഭ്യന്തര ലോൺ - ഡെപ്പോസിറ്റ് അനുപാതം 66 ശതമാനത്തിൽ നിന്ന് 68 ശതമാനമായി കഴിഞ്ഞ പാദത്തിൽ നിന്ന് ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ ലോൺ വളർച്ച 14–15 ശതമാനമായി രേഖപെടുത്തുമെന്നു അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 15 ശതമാനത്തിലും ഉയർന്ന ഇക്വിറ്റി റിട്ടേൺ ബാങ്ക് നൽകുമെന്നാണ് കണക്കുകൂട്ടൽ.

ബാങ്കിന്റെ ഇന്ററെസ്റ്റ് മാർജിനിൽ തുടർന്ന് സമ്മർദ്ദം ഉണ്ടാവുകയില്ലെന്നു മോത്തിലാൽ ഒസ്വാൾ അഭിപ്രായപ്പെടുന്നു. പാദ ഫലങ്ങളുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ചു അടുത്ത ഏതാനും ചില വർഷങ്ങളിൽ 1 ട്രില്യൺ ലാഭമാണ് ലക്ഷ്യമിടുമെന്നു ബാങ്ക് ചെയര്മാന് അഭിപ്രായപ്പെട്ടു.

ഇവയെല്ലാം തന്നെ വിപണിയിൽ ബുള്ളുകൾക് ആവിശ്യമായ ശക്തി നൽകുന്നു. ഒപ്പം പിഎസ്‍യു തീമിന് പൊതുവെ ലഭിക്കുന്ന സ്വീകാര്യതയും എസ്ബിഐ യുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി.


എസ്ബിഐ-ക്ക് വിവിധ ബ്രോക്കറേജുകൾ നൽകുന്ന റേറ്റിങ്ങും ടാർഗറ്റ് വിലയും പരിശോധിക്കാം.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ ന്യൂസും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.