image

7 Dec 2023 12:15 PM GMT

Buy/Sell/Hold

സർവകല ഉയരത്തിൽ ടാറ്റ പവർ: ലക്ഷ്യവില 350 രൂപയാക്കി ജെഎം ഫിനാൻഷ്യൽ

Ahammed Rameez Y

JM Financial cuts Tata Power target price to Rs 350
X

Summary

  • ഉയർന്ന വിലയായ 326 രൂപയാണ് ഓഹരികൾ ഇന്ന് തൊട്ടത്
  • കമ്പനിയുടെ ഇബിഐടിഡിഎ-യിൽ 23 ശതമാനം വളർച്ച
  • ടാറ്റ പവറിൽ ബുള്ളിഷ് ആക്കം തുടരുമെന്ന് പ്രതീക്ഷിക്കാം


ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ മുൻപ് 220 രൂപ ലക്ഷ്യ വില നൽകിയ ഓഹരിയാണ് ടാറ്റ പവർ. "ഹോൾഡ്" റേറ്റിംഗ് നൽകിയിരുന്ന ഓഹരികളുടെ ലക്ഷ്യ വില ഉയർത്തിരിക്കുകയാണ് സ്ഥാപനം. നിലവിൽ ബ്രോക്കറേജ് നൽകുന്ന നിർദ്ദേശം "വാങ്ങുക " എന്നാണ്. പുതുക്കിയ ലക്ഷ്യ വില 350 രൂപ. ഇത് നിലവിലെ വ്യപാര വിലയേക്കാൾ 25 ശതമാനത്തിന്റെ റാലിയെയാണ് സൂചിപ്പിക്കുന്നത്. പുതിയ റേറ്റിംഗിനെയും ലക്ഷ്യ വിലയേയും തുടർന്ന് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ സർവകാല ഉയരത്തിലെത്തി. അടുത്ത 12 മാസത്തിനുള്ളിൽ ലക്ഷ്യ വിലയിലെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം.

മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 11.03 ശതമാനം ഉയർന്ന ഓഹരികൾ 326.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ലക്ഷ്യ വില ഉയർത്താനുള്ള കാര്യങ്ങൾ

ഏറ്റവും പുതിയ റിപ്പോർട്ടിൽ, ജെഎം ഫിനാൻഷ്യൽ ടാറ്റ പവറിന്റെ സ്ട്രാറ്റജിക് റീകാലിബ്രേഷൻ പ്ലാനിലെ നാല് പ്രധാന ഘടകങ്ങൾ എടുത്തുകാണിച്ചു.

ലാഭകരമായ ഗ്രൂപ്പ് ക്യാപ്റ്റീവ് റിന്യൂവബിൾസ് അവസരങ്ങളെ മുതലെടുത്തുള്ള കമ്പനിയുടെ പ്രവർത്തനം. കുറഞ്ഞ മൂല്യമുള്ള ബിസിനസുകളിൽ നിന്ന് കമ്പനി വിട്ട് നിൽക്കുന്നതാണ് മറ്റൊരു പ്രധാന കാരണമായി റിപ്പോർട്ടിലുള്ളത്. ബ്രൗൺഫീൽഡ് ഹൈഡ്രോ സ്റ്റോറേജ് സെക്ടറിലേക്ക് കമ്പനിയുടെ പ്രവേശനം. വിതരണത്തിനപ്പുറം ട്രാൻസ്മിഷൻ ബിസിനസ്സ് വ്യാപിച്ചത് എന്നീ പ്രധാന മാറ്റങ്ങളാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യ വില മാറ്റാനുള്ള കാരണമായി പറയുന്നത്.

നടപ്പ് വർഷം ഇതുവരെ ഓഹരികൾ 50 ശതമാനം ഉയർന്നു, ഈ കാലയളവിൽ ബെഞ്ച്മാർക്ക് നിഫ്റ്റി 50 ഉയർന്നത് 15 ശതമാനമാണ്.

സാമ്പത്തിക വളർച്ച നിഗമനം

കമ്പനിയുടെ സാമ്പത്തിക വളർച്ച, 2023-2026 കാലയളവിലെ വരുമാനത്തിൽ 15 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ), ഇബിഐടിഡിഎ-യിൽ 23 ശതമാനം വളർച്ച, അറ്റാദായത്തിൽ 32 ശതമാനം വർദ്ധനവ് എന്നിങ്ങനെയാണ് ബ്രോക്കറേജ് സ്ഥാപനം കണക്കാക്കുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന ആസ്തിയും മെച്ചപ്പെടുത്തിയ മാർജിൻ പ്രൊഫൈലും ടാറ്റ പവറിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുതായി റിപ്പോർട്ടിലുണ്ട്.

തുടർച്ചയായി പുതിയ ഓർഡറുകൾ കമ്പനിക്ക് ലഭിക്കുന്നതും അടുത്തിടെ ടാറ്റ പവർ ഏറ്റെടുത്ത ബിക്കാനീർ-നീമ്രാന ട്രാൻസ്മിഷൻ പ്രോജക്റ്റ്, ഇവ ചൂണ്ടിക്കാണിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ പുനരുപയോഗ ഊർജം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കരണങ്ങളായാണ്.

വരാനിരിക്കുന്ന ബജറ്റിൽ പവർ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ഊന്നൽ നൽകാനുള്ള അവസരം വളരു കൂടുതലാണ്. ഇത് ഇത്തരം കമ്പനിയുടെ ഓഹരികൾ ഉയരാനുള്ള മറ്റൊരു കാരണമാണ്.

സാങ്കേതിക വീക്ഷണം

"2023 മാർച്ച് മുതൽ, ടാറ്റ പവർ ഓഹരികൾ ഉയർന്ന ഉയർച്ചയും ഉയർന്ന താഴ്ചയും നൽകുന്നുണ്ട്, ഇത് ഓഹരികളിലെ മികച്ച ബുള്ളിഷ് പ്രവണതയുടെ ചൂണ്ടികാണിക്കുന്നു," ആനന്ദ് രതി ഷെയേഴ്‌സ് & സ്റ്റോക്ക് ബ്രോക്കേഴ്‌സിന്റെ ജിഗർ എസ് പട്ടേൽ പറഞ്ഞു.

"നിലവിലെ ഘട്ടത്തിൽ, 2022 ഏപ്രിലിലെ ഉയർന്ന വിലയായ 292.95 രൂപ ഓഹരികൾ മറികടന്നു. നിൽവിൽ ഡിർക്ഷ്യനാൽ മൂവേമെന്റ് ഇൻഡക്സ് (ഡിഎംഐ) പോസിറ്റീവായതിനാൽ, ടാറ്റ പവറിൽ ബുള്ളിഷ് ആക്കം തുടരുമെന്ന് പ്രതീക്ഷിക്കാം. ഓഹരികൾ 294–295 എന്ന നില കടന്നാൽ 310 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നും 286 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാമെന്നും," പട്ടേൽ കൂട്ടിച്ചേർത്തു.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിന്‍ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.