22 Feb 2023 12:30 PM IST
Summary
- വന്‍കിട കമ്പനികള്‍ വ്യവസായികാടിസ്ഥാനത്തില്‍ കൊപ്ര വാങ്ങുന്നത് ഇപ്പോള്‍ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്
നാളികേര വില്‍പനയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന വിലയിടിവില്‍ ആശങ്ക രേഖപ്പെടുത്തി വ്യാപാരികള്‍. താങ്ങു വിലയും വിപണി വിലയും തമ്മില്‍ അന്തരം രേഖപെടുത്തി പച്ച തേങ്ങ കൊപ്ര ഉണ്ടക്കൊപ്ര എന്നിവക്ക് വിലയിടിവ് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
പുറത്തുനിന്നും വരുന്ന വെളിച്ചെണ്ണ , കുറഞ്ഞ വിലയില്‍ വ്യാപകമായി ഇവിടെ വിറ്റഴിക്കപ്പെടുന്നതും, നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണ കയറ്റുമതി നിലച്ചതും വന്‍ തോതില്‍ ഓയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നതുമെല്ലാം കൊപ്രയുടെ വില കുറയാന്‍ കാരണമായി വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.
കോവിഡ് കാലത്തിനു മുന്‍പ് 15 രൂപ വരെ ഉയര്‍ന്ന നാളീകേര വില ഇപ്പോള്‍ 8.50 രൂപയില്‍ എത്തിനില്‍ക്കുന്നു. സ്വാഭാവികമായും നാളീകേര വില ഉയരേണ്ടിയിരുന്ന ഈ സമയത്തു, തമിഴ്‌നാട്ടില്‍, കുറഞ്ഞ വിലക്ക് സംഭരിക്കപ്പെട്ട കൊപ്ര, നാഫഡ് ഇപ്പോള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും കര്‍ഷകര്‍ക്കെന്നപോലെ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി
അത് മൂലം പച്ചത്തേങ്ങക്ക് ഏകദേശം 60 കോടി രൂപയും ഉണ്ടകൊപ്രക്ക് ഏകദേശം 11 കോടി രൂപയും നഷ്ടം കണക്കാക്കുന്നു. വന്‍കിട കമ്പനികള്‍ വ്യവസായികാടിസ്ഥാനത്തില്‍ കൊപ്ര വാങ്ങുന്നത് ഇപ്പോള്‍ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
കര്‍ഷകര്‍ക്ക് വൈദ്യുതിക്കും, ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുമായി കൂടുതല്‍, സര്‍ക്കാര്‍സഹായം നല്‍കണമെന്നും, കൂടാതെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും കോപ്രസംഭരിച്ചു വരുന്ന വാഹനങ്ങളില്‍ ജി എസ് ടി പരിശോധന നടത്തുന്നത് നിര്‍ത്തലാക്കണമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച താങ്ങു വില 34 രൂപ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കിയാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവില്ലെന്നു വ്യാപാരികളും കര്‍ഷകരും ഒരേപോലെ കരുതുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
