image

30 Jan 2023 12:59 PM GMT

Commodity

റബ്ബര്‍ പ്രതീക്ഷക്ക് വകയുണ്ടോ ? യുഎസ് ഫെഡ് വായ്പ്പാ അവലോകനം കാത്ത് ആഗോള സ്വര്‍ണ നിക്ഷേപകര്‍

Kochi Bureau

commodities
X

Summary

  • ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില കിലോ 142 രൂപയായി താഴ്ത്തി
  • കോഴികോട് വിപണിയെ അപേക്ഷിച്ച് ക്വിന്റ്റലിന് 2850 രൂപകുറച്ച് 11,700 രൂപയ്ക്കാണ് തമിഴ്‌നാട് എണ്ണ കേരളത്തില്‍ വില്‍പ്പനയ്ക്ക് ഇറക്കുന്നത്.



കൊച്ചി: ലൂണാര്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് ചൈനീസ് ടയര്‍ വ്യവസായികള്‍ ഏഷ്യയിലെ പ്രമുഖ വിപണിയിലേയ്ക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ്. തായ്‌ലണ്ട് അടക്കമുള്ള റബര്‍ കയറ്റുമതി രാജ്യങ്ങള്‍ ചൈനയുടെ വരവിനെ ഏറെ പ്രതീക്ഷകളോടെയാണ് വീക്ഷിച്ചത്. കോറോണ കാലഘട്ടത്തിന് ശേഷമുള്ള അവരുടെ തിരിച്ച് വരവായതിനാല്‍ വിപണിയെ കൂടുതല്‍ വിലയിരുത്തിയ ശേഷം വ്യാപാരങ്ങളില്‍ ഏര്‍പ്പെടാമെന്ന നിലാപാട് അവര്‍ സ്വീകരിച്ചത് ബാങ്കോക്ക്, മലേഷ്യന്‍ ജപാനീസ് മാര്‍ക്കറ്റുകളില്‍ റബര്‍ അവധി നിരക്കുകള്‍ കുറയാന്‍ ഇടയാക്കി. വിദേശത്തെ തളര്‍ച്ചകണ്ട് ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില കിലോ 142 രൂപയായി താഴ്ത്തി.

ശബരിമലയില്‍ നിന്നുള്ള കൊപ്രയില്‍ വലിയൊരു പങ്ക് ഇതിനകം തന്നെ സന്നിധാനത്ത് നിന്ന് ഇറക്കി കഴിഞ്ഞു. ചരക്ക് ലേലം കൊണ്ടവര്‍ കൊപ്രയാക്കി വന്‍ തോതില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം കര്‍ഷകര്‍.

കനത്ത തോതിലുള്ള കൊപ്ര പ്രവാഹം വെളിച്ചെണ്ണ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ഇടയുണ്ടെന്ന ഭീതി ചെറുകിട മില്ലുകാരിലുമുണ്ട്. മാസാരംഭമായെങ്കിലും പ്രദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണയ്ക്ക് അന്വേഷണങ്ങള്‍ കുറവാണ്. കോഴികോട് വിപണിയെ അപേക്ഷിച്ച് ക്വിന്റ്റലിന് 2850 രൂപകുറച്ച് 11,700 രൂപയ്ക്കാണ് തമിഴ്‌നാട് എണ്ണ കേരളത്തില്‍ വില്‍പ്പനയ്ക്ക് ഇറക്കുന്നത്.

ഏലക്ക വിലയിലെ ഉണര്‍വ് മുന്‍ നിര്‍ത്തി ഉല്‍പാദകര്‍ ലേലത്തിനുള്ള ചരക്ക് നീക്കം നിയന്ത്രിക്കുന്നതിനാല്‍ വിലക്കയറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. ആഭ്യന്തര വ്യാപാരികളും വിദേശകച്ചവടങ്ങള്‍ ഉറപ്പിച്ചവരും പരമാവധി ഏലക്ക വാങ്ങാന്‍ ഉത്സാഹിച്ചു. മികച്ചയിനം ഏലക്കവില 1689 രൂപവരെ കയറിയപ്പോള്‍ ശരാശരി ഇനങ്ങള്‍ 1144 രൂപയില്‍ കൈമാറി.



ആഭരണ വിപണികളില്‍ സ്വര്‍ണ വിലപവന് 42,120 രൂപയില്‍ വ്യാപാരം നടന്നു. ഗ്രാമിന് വില 5265രൂപ. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 81.71 ലേയ്ക്ക് തുടക്കത്തില്‍ ദുര്‍ബലമായെങ്കിലും പിന്നീട് കരുത്ത് നേടി 81.49 ലേയ്ക്ക് ചുവടുവെച്ചത് സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തി. ബുധനാഴ്ച്ച നടക്കുന്ന യുഎസ് ഫെഡ് വായ്പ്പാ അവലോകനത്തെ ഉറ്റ് നോക്കുകയാണ് ആഗോള സ്വര്‍ണ നിക്ഷേപകര്‍.