24 Jan 2022 1:05 PM IST
Summary
ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് മലയോര മേഖലയിലുള്ളവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത് കുരുമുളക് വിലയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുരുമുളകിന്റെ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ കുരുമുളക് വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. മലയോരകര്‍ഷകരില്‍ പലരും കുരുമുളക് വിറ്റെങ്കിലും ചിലരെങ്കിലും വിളവെടുത്ത കുരുമുളക് വിലകൂടുമെന്ന പ്രതീക്ഷയില്‍ ശേഖരിച്ച് വച്ചിരിക്കുകയാണ്. ഇന്ന് കനത്ത വിലത്തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുകയാണ് കുരുമുളക്. ഏതാനം നാളകളായി വില നേരിയ തോതില്‍ കുറയന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടയില്‍ […]
ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് മലയോര മേഖലയിലുള്ളവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത് കുരുമുളക് വിലയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുരുമുളകിന്റെ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ കുരുമുളക് വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്.
മലയോരകര്‍ഷകരില്‍ പലരും കുരുമുളക് വിറ്റെങ്കിലും ചിലരെങ്കിലും വിളവെടുത്ത കുരുമുളക് വിലകൂടുമെന്ന പ്രതീക്ഷയില്‍ ശേഖരിച്ച് വച്ചിരിക്കുകയാണ്. ഇന്ന് കനത്ത വിലത്തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുകയാണ് കുരുമുളക്. ഏതാനം നാളകളായി വില നേരിയ തോതില്‍ കുറയന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടയില്‍ ക്വിന്റലിന് 1,000 രൂപ കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. പുതുവര്‍ഷത്തിലെ ആദ്യ രണ്ട് മൂന്ന് ദിവസമൊഴികെ മറ്റെല്ലാ വ്യാപാര ദിനങ്ങളിലും കുരുമുളകിന്റെ വില കുറയുകയായിരുന്നു. കൊച്ചിയില്‍ ഡിസംബര്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയ കുരുമുളക് വില അണ്‍ഗാര്‍ബ്ള്‍ഡിന് ക്വന്റലിന് 49,600 രൂപയാണ്. ഗാര്‍ബ്ള്‍ഡ് വില 51,600.
കേരളത്തിലെ കുരുമുളക് വിപണി ഇത്തരത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഡെല്‍ഹി, നാഗ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ വിപണികളില്‍ വിദേശത്തു നിന്നെത്തുന്ന കുരുമുളക് ക്വിന്റലിന് 47000- 48000 രൂപ നിരക്കില്‍ യഥേഷ്ടം ലഭ്യമാണ്. ഗുണനിലവാരമില്ലാത്ത കുരുമുളകുകള്‍ ആഗോള വിപണിയിലെത്തിയതാണ് നല്ലയിനം കുരുമുളക് വിലയെ പ്രതികൂലമായി ബാധിച്ചത്. ഇതിനായി വ്യാജ ബില്ലുകളുടെ സഹായവും തേടുന്നുണ്ട്. സംസ്ഥാന വിളയ്ക്ക് ഇതോടെ വിപണിയില്‍ ആവശ്യകത കുറഞ്ഞു. ഇത് വിലയിടിവിന് കാരണമായി. കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ മലയോര കര്‍ഷകര്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
