image

1 Feb 2022 2:58 AM IST

Commodity

കാതലായ മാറ്റങ്ങളുമായി റബ്ബര്‍ ബില്‍ 2022

MyFin Bureau

കാതലായ മാറ്റങ്ങളുമായി റബ്ബര്‍ ബില്‍ 2022
X

Summary

ഒട്ടേറെ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു പുത്തന്‍ റബ്ബര്‍ ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കാലാനുസൃതമായി റബ്ബര്‍ മേഖലയില്‍ സംഭവിച്ച് വൈവിധ്യമാര്‍ന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ നിയമ നിര്‍മാണമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. നിലവിലുള്ള റബ്ബര്‍ ആക്ട് പ്രാബല്യത്തില്‍ വന്നത് 1947 ഏപ്രില്‍ 18 നാണ്. 2010 വരെയുള്ള വര്‍ഷങ്ങളില്‍ ഈ ആക്ടില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു. നിയമ, വ്യാവസായിക, സാമ്പത്തിക രംഗങ്ങളില്‍ അടുത്ത വര്‍ഷത്തിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം റബ്ബര്‍ വ്യവസായത്തിലൂടെ സൃഷ്ടിക്കേണ്ടതിന്റെ […]


ഒട്ടേറെ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു പുത്തന്‍ റബ്ബര്‍ ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കാലാനുസൃതമായി റബ്ബര്‍ മേഖലയില്‍ സംഭവിച്ച് വൈവിധ്യമാര്‍ന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ നിയമ നിര്‍മാണമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. നിലവിലുള്ള റബ്ബര്‍ ആക്ട് പ്രാബല്യത്തില്‍ വന്നത് 1947 ഏപ്രില്‍ 18 നാണ്. 2010 വരെയുള്ള വര്‍ഷങ്ങളില്‍ ഈ ആക്ടില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു.

നിയമ, വ്യാവസായിക, സാമ്പത്തിക രംഗങ്ങളില്‍ അടുത്ത വര്‍ഷത്തിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം റബ്ബര്‍ വ്യവസായത്തിലൂടെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഇതൊക്കെയാണ് പുതിയൊരു നിയമ നിര്‍മാണത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

റബ്ബര്‍-റബ്ബര്‍ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തനങ്ങളെല്ലാം സുഖകരമാക്കുന്നതിന് ഓരോ മേഖലയും പ്രത്യേകം ശ്രദ്ധനല്‍കുന്നതിനുമാണ് പുതിയ ബില്‍ ഊന്നലിട്ടിരിക്കുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ ഘടനയിലും നിരവധി മാറ്റങ്ങളാണ് ഉണ്ടാവുക. റബ്ബര്‍ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇത് വഴി തെളിച്ചേക്കാം. പുതിയ ബില്ലിന്റെ കരട് http://rubberboard.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.