image

12 Feb 2023 6:46 AM GMT

Commodity

2022-23 ൽ ബസുമതി അരിയുടെ വില്പനയിൽ 30 ശതമായതിന്റെ വർധനവുണ്ടാകും: ക്രിസിൽ

Mohan Kakanadan

basmati risce sale growth this financial year
X

Summary

അടുത്ത സാമ്പത്തിക വർഷമാകുമ്പോഴേക്ക് വില്പനയിൽ 5 -7 ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കാം.


മുംബൈ : രാജ്യത്തെ ബസുമതി അരിയുടെ വില്പന നടപ്പ് സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധിച്ച 50000 കോടി രൂപയാകുമെന്ന് ക്രിസിലിന്റെ റിപ്പോർട്ട്.

വരുമാനത്തിലുണ്ടാകുന്ന വർധനവും, ഉയർന്ന ഡിമാന്റുമാണ് ഇതിനു കാരണം. എങ്കിലും അടുത്ത സാമ്പത്തിക വർഷമാകുമ്പോഴേക്ക് വില്പനയിൽ 5 -7 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചേക്കാമെന്നും ക്രിസിൽ റിപ്പോർട്ടിൽ പറയുന്നു. കാരണം വരും വർഷം നെല്ലുല്പാദത്തിൽ വർധനവുണ്ടാകുന്നതിനാൽ വരുമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.

എങ്കിലും, ഡിമാന്റിന്റെ തോത് 6.8 മില്യൺ ഡോളറായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബസുമതി അരിയുടെ വില്പന 30 ശതമാനവും, തോത് 10 ശതമാനവും വരുമാനം 20 ശതമാനവും വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

കയറ്റുമതി തോതിലും വളർച്ച രേഖപെടുത്തിയിട്ടുണ്ട്. ആഗോള രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭക്ഷ്യ ധാന്യത്തിന്റെ ഉയർന്ന ആവശ്യവും , ഒപ്പം ബസുമതി കയറ്റുമതി ചെയുന്ന പ്രധാന രാജ്യമായ പാകിസ്ഥാനിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതും ഇതിന് സഹായകമായി. അടുത്ത വർഷം വില കുറയുന്നതിനാൽ വില്പന 5-7 ശതമാനം കുറയുമെന്നും ക്രിസിൽ റേറ്റിംഗ് ഡയറക്ടർ നിതിൻ കാൻസാൽ പറഞ്ഞു.

റിപ്പോർട്ടിലെ കണക്ക് പ്രകാരം മൊത്ത വില്പനയുടെ 64 ശതമാനവും ഉൾപ്പെടുന്ന ബസുമതി അരിയുടെ കയറ്റുമതി, നടപ്പു സാമ്പത്തിക വർഷം 11 ശതമാനം വർധിച്ച് 4.4 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം ഡിസംബർ വരെയുള്ള ഒൻപതു മാസത്തിൽ 3.19 ദശലക്ഷം ടൺ ബസുമതി അരി കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തതിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ 16 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.