image

16 March 2023 12:07 PM GMT

Commodity

തുടര്‍ മഴ ലഭ്യമായാല്‍ റബര്‍ കൃഷിയ്ക്ക് നേട്ടം

Myfin Desk

commodities market update 16 03
X

Summary

പല ടയര്‍ കമ്പനികളുടെയും ഗോഡൗണുകളില്‍ റബര്‍ ഷീറ്റ് സ്റ്റോക്ക് കുറഞ്ഞതിനാല്‍ വില ഉയര്‍ത്താനുള്ള നീക്കത്തിലാണ് വന്‍കിട വ്യവസായികള്‍.


വേനല്‍ മഴയുടെ കടന്ന് വരവിനെ ഏറെ പ്രതീക്ഷകളോടെ സ്വാഗതം ചെയ്യുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട റബര്‍ കര്‍ഷകര്‍. തുടര്‍ മഴ ലഭ്യമായാല്‍ മാസാവസാനതോടെ ടാപ്പിങ് പുനരാരം

ഭിക്കാനാവുമെന്ന നിഗനമത്തിലാണവര്‍. കനത്ത വേനല്‍ മൂലം റബര്‍ വെട്ട് നിലച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ കാര്‍ഷിക മേഖലകളില്‍ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. പല ടയര്‍ കമ്പനികളുടെയും ഗോഡൗണുകളില്‍ റബര്‍ ഷീറ്റ് സ്റ്റോക്ക് കുറഞ്ഞതിനാല്‍ വില ഉയര്‍ത്താനുള്ള നീക്കത്തിലാണ് വന്‍കിട വ്യവസായികള്‍. അതേ സമയം നിരക്ക് അമിതമായി ഉയര്‍ത്തി വിപണിയില്‍ ടയര്‍ മേഖലയ്ക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനും അവര്‍

തയ്യാറല്ല. ബാങ്കോക്കില്‍ നാലാം ഗ്രേഡ് കിലോ 141 ലും കൊച്ചിയില്‍ 144 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറക്കുമതിക്ക് നീക്കം നടത്തിയാല്‍ അത് നഷ്ട കച്ചവടമായി മാറുമെന്ന കാര്യവും ടയര്‍ ലോബിക്ക് വ്യക്തമായി അറിയാം.

വയനാട്, പാലക്കട് മേഖലയിലെ കാപ്പി തോട്ടങ്ങളില്‍ വിളവെടുപ്പ് പുര്‍ത്തിയായതോടെ പച്ച കാപ്പി കുരു ഉണക്കി പത്തയങ്ങളിലേയ്ക്ക് നീക്കി വലിയോരു പങ്ക് കര്‍ഷകര്‍. കര്‍ണാടകത്തിലെ കൂര്‍ഗ്ഗ്, ചിക്കമംഗലൂര്‍ മേഖലകളിലെ ഏതാണ്ട് 95 ശതമാനം കാപ്പി തോട്ടങ്ങളില്‍ വിളവെടുപ്പ് പുര്‍ത്തിയായി. അന്താരാഷ്ട്ര വിപണിയില്‍ കാപ്പി വില ഉയരുന്നതിനാല്‍ പുതിയ ചരക്ക് തിരക്കിട്ട് ചരക്ക് വിറ്റഴിക്കാന്‍ വലിയോരു പങ്ക് കര്‍ഷകരും തയ്യാറാവുന്നില്ല. വിളവെടുപ്പ് വേളയില്‍ കിലോ 160 രൂപയില്‍ നീങ്ങിയ കാപ്പി ഇതിനകം 220 രൂപയിലേയ്ക്ക് പ്രവേശിച്ചു. ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ കാപ്പിക്ക് കടുപ്പം കൂടുമെന്ന തന്നെയാണ് ഉല്‍പാദകരുടെ പക്ഷം.

ഒരു വിഭാഗം കയറ്റുമതിക്കാര്‍ വിദേശ കച്ചവടങ്ങള്‍ക്ക് ആവശ്യമായ ഏലക്ക സംഭരണം പുര്‍ത്തിയാക്കി രംഗത്ത് നിന്ന് അല്‍പ്പം അകന്നത് ലേലത്തില്‍ വീറും വാശിയും കുറച്ചു. ഇന്ന് കുമളിയില്‍ നടന്ന ലേലത്തിന് എത്തിയ 60,284 കിലോഗ്രാം ചരക്കില്‍ 40,604 കിലോ മാത്രമേ ലേലം കൊണ്ടുള്ളു. ഏകദേശം 20,000 കിലോ ചരക്ക് വിറ്റഴിക്കാനായില്ല. മികച്ചയിനം ഏലക്ക കിലോ 2141 രുപയിലും ശരാശരി ഇനം ഏലക്ക 1391 രൂപയിലും കൈമാറി.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 440 രുപ ഉയര്‍ന്ന് 42,840 രൂപയിലാണ് ഇടപാടുകള്‍ നടന്നത്. ഒരു ഗ്രാം സ്വര്‍ണ വില 5305 രൂപയില്‍ നിന്നും 50 രൂപയുടെ മികവില്‍ 5355 രൂപയായി. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1906 ഡോളറില്‍ നിന്നും 1938 ഡോളര്‍ വരെ ഉയര്‍ന്നു. വിലക്കയറ്റം കണ്ട് ഇടപാടുകാര്‍ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹത്തില്‍ നിരക്ക് 1911 ഡോളറിലേയ്ക്ക് താഴ്ന്നു.