image

11 May 2023 4:45 PM IST

Market

കുരുമുളകിന് നേട്ടം ആഗോള തലത്തില്‍ മാത്രം, ടയര്‍ ഓഹരികള്‍ ഉയര്‍ന്ന് തന്നെ

Kochi Bureau

commodity market updation 11 05
X

Summary

  • തമിഴ്നാട് വിപണിയില്‍ വെളിച്ചെണ്ണ വിറ്റുമാറാന്‍ വന്‍കിട മില്ലുകാര്‍ മത്സരിച്ചത് വില ഇടിവിന് വഴിവെച്ചു


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട സുഗന്ധവ്യഞ്ജന വ്യാപാരികള്‍ കുരുമുളക് സംഭരണ ഒരുക്കത്തിലാണെങ്കിലും വിപണി വില പരമാവധി കുറച്ച് ചരക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ്. കര്‍ണാടകത്തിലെ ചില ഭാഗങ്ങളില്‍ മുളകിന്റെ രണ്ടാം വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് ചരക്ക് ലഭ്യമാവുമെന്ന കണക്ക് കൂട്ടലില്‍ കൂര്‍ഗ് കേന്ദ്രീകരിച്ച് കുരുമുളക് വാങ്ങാന്‍ അവര്‍ ശ്രമം നടത്തി. എന്നാല്‍ ആഗോള തലത്തില്‍ കുരുമുളക് മുന്നേറുന്നത് മുന്‍ നിര്‍ത്തി കരുതലോടെയാണ് അവിടത്തെ വന്‍കിട തോട്ടങ്ങള്‍ ചരക്ക് വില്‍പ്പന നടത്തുന്നത്. കേരളത്തിലെ ഉത്പാദകരും മെച്ചപ്പെട്ട വില മുന്നില്‍ കണ്ട് വില്‍പ്പനയില്‍ നിന്നും അകന്നത് അന്തര്‍സംസ്ഥാന വ്യാപാരികളെ അസ്വസ്ഥരാക്കുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 48,600 ലും ഗാര്‍ബിള്‍ഡ് 50,600 ലും വിപണനം നടന്നു.

ടയര്‍ ഓഹരികള്‍ ഉയര്‍ന്ന് തന്നെ

സംസ്ഥാനത്ത് ഇന്ന് നാലാം ഗ്രേഡ് റബര്‍ വില കിലോ 160 രൂപ വരെ ഉയര്‍ന്നു. ഷീറ്റ് ക്ഷാമം രൂക്ഷമായതിനാല്‍ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈമാറാന്‍ കാര്‍ഷിക മേഖല തയ്യാറായില്ല. പുതിയ ചരക്ക് വില്‍പ്പനയ്ക്ക് എത്താന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണമെന്നിരിക്കെ വില ഉയര്‍ത്താതെ രംഗത്ത് നിന്ന് അകന്നാല്‍ ടയര്‍ ഉത്പാദനത്തിന് തടസം നേരിടുമോയെന്ന ഭീതിയിലാണ് പലതും. ശക്തമായ ഡിമാന്റ് ടയറിനുള്ളതിനാല്‍, ടയര്‍ കമ്പനികളുടെ ഓഹരി വിലകളിലും വന്‍ മുന്നേറ്റം അനുഭവപ്പെട്ടുന്നുണ്ട്. മുന്‍നിര ടയര്‍ നിര്‍മ്മാതാക്കളുടെ ഓഹരി വില ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ എത്തിയതും ചരിത്രമായി. വ്യാപാരം അവസാനിക്കുമ്പോള്‍ നാലാം ഗ്രേഡ് റബര്‍ ക്വിന്റ്റലിന് 15,900 രൂപയിലാണ്.

വില ഇടിഞ്ഞ് വെളിച്ചെണ്ണ

തമിഴ്നാട് വിപണിയില്‍ വെളിച്ചെണ്ണ വിറ്റുമാറാന്‍ വന്‍കിട മില്ലുകാര്‍ മത്സരിച്ചത് വില ഇടിവിന് വഴിവെച്ചു. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികള്‍ സ്റ്റോക്ക് ഇറക്കാന്‍ തിടുക്കം കാണിച്ചതിനൊപ്പം കൊപ്ര സംഭരണത്തില്‍ നിന്നും വിട്ടുനിന്നതോടെ നിരക്ക് 8175 ലേയ്ക്ക് ഇടിഞ്ഞു. അവിടെ എണ്ണ വില 11,400 രൂപ മാത്രമാണ്, കൊച്ചിയില്‍ നിരക്ക് 13,000രൂപയാണ്.

വില ഉയരാതെ കുരുമുളക്

മികച്ചയിനം ഏലക്ക വില കിലോ രണ്ടായിരം രൂപയിലേയ്ക്ക് ഉയരാന്‍ ശ്രമം നടത്തിയെങ്കിലും വാങ്ങലുകാര്‍ സംഘടിതമായി മുന്നേറ്റത്ത പ്രതിരോധിച്ചത് മൂലം 1931 ല്‍ കുതിപ്പ് നിലച്ചു. ശരാശരി ഇനങ്ങള്‍ 1053 രൂപയിലാണ്. ഇടുക്കിയില്‍ ഇന്ന് നടന്ന ലേലത്തില്‍ 38,350 കിലോഗ്രാം എലക്കയുടെ കൈമാറ്റം നടന്നു.