30 Jan 2026 5:37 PM IST
Summary
കൊപ്ര വില ഉയർത്താൻ തമിഴ്നാട് ലോബി . റബർ വിപണിയിൽ ഷീറ്റ് ക്ഷാമം . ഇന്നത്തെ കാർഷിക വാർത്തകൾ.
വിദേശ റബർ വിപണികളിൽ നിന്നുള്ള പ്രതികൂലവാർത്തകൾക്കിടയിലും ഇന്ത്യൻ റബർമാർക്കറ്റ് കരുത്ത് നിലനിർത്തി. പകൽ ചൂട് കനത്തതോടെ മരങ്ങളിൽ നിന്നുള്ള റബർ പാൽ ചുരുങ്ങിയതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ് മന്ദഗതിയിലായി, ഇത് മൂലം കൊച്ചി, കോട്ടയം വിപണികൾ കടുത്ത ഷീറ്റ് ക്ഷാമത്തിൻെറ പിടിയിലാണ്. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് റബർ 20,300 രൂപയ്ക്കും സംഭരിച്ചു.
ഉത്തരേന്ത്യൻ ചെറുകിടവ്യവസായികൾ അഞ്ചാംഗ്രേഡ് ഷീറ്റ് 20,000 രൂപയ്ക്ക് വാങ്ങി, ലാറ്റക്സ് ലഭ്യത ചുരുങ്ങിയത് കണ്ട് വാങ്ങലുകാർ 13,000 രൂപ വരെ വാഗ്ദാനംചെയ്തു. അതേസമയം ഏഷ്യൻ റബർ അവധിവ്യാപാരരംഗത്ത് നിക്ഷേപകർഇന്ന് ലാഭമെടുപ്പിന്ഉത്സാഹിച്ചു. ജപ്പാൻ, സിംഗപ്പുർ ചൈനീസ് റബർ വിപണികളിൽ റബർ വിലതാഴ്ന്നു. ബാങ്കോക്കിൽ ഷീറ്റ് വില 206 രൂപയിൽ നിന്നും 203 രൂപയായി.
ആഭ്യന്തരവ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക സംഭരണത്തിന് ഉത്സാഹിച്ചു, ലേലത്തിന് വന്ന ചരക്ക് പൂർണ്ണമായി വിറ്റഴിച്ചു. മൊത്തം 74,017 കിലോഗ്രാം ഏലക്കയാണ് വിറ്റഴിഞ്ഞത്. ശരാശരി ഇനങ്ങൾ കിലോ 2443 രൂപയിലുംമികച്ചയിനങ്ങൾ 2947 രൂപയിലും കൈമാറി.
കൊപ്ര വില ഉയരുമോ?
തമിഴ്നാട് ലോബി കൊപ്ര വില ഉയർത്തി വെളിച്ചെണ്ണ വിൽപ്പനതോത് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. മാസാരംഭമായതിനാൽ പ്രദേശികവിപണികളിൽ നിന്ന് എണ്ണയ്ക്ക് ഡിമാൻറ് പ്രതീക്ഷിക്കുന്നു. കർഷകർ കൊപ്രയും പച്ചതേങ്ങയും വിൽപ്പനയ്ക്ക് ഇറക്കുന്നത് അൽപ്പം നിയന്ത്രിച്ചതോടെ കാങ്കയത് കൊപ്രവില 17,650 രൂപയായിഉയർന്നു.
പഠിക്കാം & സമ്പാദിക്കാം
Home
