3 Feb 2026 5:54 PM IST
Summary
കൊച്ചിയില്‍ എണ്ണവില 100 രൂപവര്‍ദ്ധിച്ച് 30,300 ല്‍ വിപണനം നടന്നു. ഗ്രാമീണമേഖലകളില്‍ പച്ചത്തേങ്ങ കിലോ 53 രൂപയായി ഉയര്‍ന്നു
വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികള്‍ എണ്ണവില ഉയര്‍ത്താന്‍ പല ആവര്‍ത്തി ശ്രമം നടത്തിയെങ്കിലും പ്രദേശിക വിപണികളില്‍ പാം ഓയിലും സൂര്യകാന്തി എണ്ണയുമായി മത്സരിക്കാന്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ വെളിച്ചെണ്ണയ്ക്കായില്ല. ഇതിനിടയില്‍ മാസാരംഭ ഡിമാന്റ് വെളിച്ചെണ്ണയ്ക്ക് ഡിമാന്റ്് ഉയര്‍ത്തിയത് അവസരമാക്കി മില്ലുകാര്‍ കൊപ്രയിലും പിടിമുറുക്കിയത് വിപണി നേട്ടമാക്കി. കാങ്കയത്ത് എണ്ണയ്ക്കും കൊപ്രയ്ക്കും ഇന്ന് ക്വിന്റലിന് 350 രൂപവീതം ഉയര്‍ന്ന് 23,350 രൂപയായി. കൊച്ചിയില്‍ എണ്ണവില 100 രൂപവര്‍ദ്ധിച്ച് 30,300 ല്‍ വിപണനം നടന്നു. ഗ്രാമീണമേഖലകളില്‍ പച്ചത്തേങ്ങ കിലോ 53 രൂപയായി കയറി.
റബര്‍ ലഭ്യത ചുരുങ്ങിയതോടെ ടയര്‍ വ്യവസായികള്‍ ഷീറ്റ് വില ഉയര്‍ത്തി. നാലാം ഗ്രേഡ് റബര്‍ 20400 രൂപയ്ക്ക് വാങ്ങാന്‍ കമ്പനികള്‍ രംഗത്ത് ഇറങ്ങിയെങ്കിലും വില്‍പ്പനക്കാര്‍ 20500രൂപആവശ്യപ്പെട്ടതിനാല്‍ ഇടപാടുകളുടെ തോത് കുറവായിരുന്നു. അഞ്ചാംഗ്രേഡ് 20100 രൂപയായി ഉയര്‍ന്നു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ ഒട്ടുപാല്‍ 13500 രൂപയ്ക്ക് ശേഖരിച്ചു.
വ്യവസായികളും കയറ്റുമതിക്കാരും ജാതിക്ക സംഭരണം ശക്തമാക്കി. നൊയമ്പ്കാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് അറബ് രാജ്യങ്ങളും ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചു. അന്താരാഷ്ട്രവിപണിയില്‍ മികച്ചയിനങ്ങള്‍ക്ക് ദൗര്‍ലബ്യം നേരിട്ടതും വിദേശവാങ്ങലുകാരെ നമ്മുടെ വിപണിയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഗള്‍ഫ് മേഖല ഉത്സാഹിക്കുന്നതായാണ് വിപണി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കൊച്ചിയില്‍ ജാതിക്ക തൊണ്ടന്‍ കിലോ 330 രൂപയിലും ജാതിപരിപ്പ് വില 680 700 രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
