image

4 March 2026 6:26 PM IST

Commodity

വെളിച്ചെണ്ണവില താഴേക്ക്; ഏലത്തിനും വില കുറഞ്ഞു

MyFin Desk

വെളിച്ചെണ്ണവില താഴേക്ക്;  ഏലത്തിനും വില കുറഞ്ഞു
X

Summary

വ്യവസായിക ഡിമാന്റ് മങ്ങിയത് മൂലം കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 218 രൂപയില്‍നിന്ന് 216 രൂപയായി. അഞ്ചാംഗ്രേഡ് റബറിന് കിലോ രണ്ട് രൂപകുറഞ്ഞ് 213 രൂപയിലും വ്യാപാരം നടന്നു


കേരളത്തിലും തമിഴ്‌നാട്ടിലും നാളികേരോല്‍പ്പന്നങ്ങള്‍ക്ക് വിലതകര്‍ച്ച. തമിഴ്‌നാട്ടിലെ വന്‍കിട കൊപ്രയാട്ട് വ്യവസായികളില്‍ നിന്നുള്ള പിന്തുണ കുറഞ്ഞതിനാല്‍ കാങ്കയത്ത് കൊപ്രയ്ക്ക് 500 രൂപയും വെളിച്ചെണ്ണയ്ക്ക് 325 രൂപയും ഇടിഞ്ഞു. കൊച്ചിയില്‍ എണ്ണയ്ക്ക് 200 രൂപയും കുറഞ്ഞു. നാളികേരവിപണിയിലെ അനിശ്ചിതാവസ്ഥകണ്ട് ഗ്രാമീണമേഖല പച്ചത്തേങ്ങ വില്‍പ്പന നിയന്ത്രണം വരുത്തണോ എന്നകാര്യത്തില്‍ ഇനിയും വ്യക്തമായ ചിത്രം ലഭിക്കാത്ത അവസ്ഥയിലാണ്.

വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ ടാപ്പിങ് രംഗം നിര്‍ജീവമായി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രംഗത്ത് നിന്ന് അകന്ന ഉത്തരേന്ത്യന്‍ വ്യവസായികള്‍ ഇനിയും വിപണിയില്‍ തിരിച്ചെത്തിയിട്ടില്ല. വ്യവസായിക ഡിമാന്റ് മങ്ങിയത് മൂലം കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 218 രൂപയില്‍നിന്ന് 216 രൂപയായി. അഞ്ചാംഗ്രേഡ് റബറിന് കിലോ രണ്ട് രൂപകുറഞ്ഞ് 213 രൂപയിലും വ്യാപാരം നടന്നു. ബാങ്കോക്കില്‍ ഷീറ്റ് വിലകിലോ 230രൂപ.

ഏലക്ക ലേലത്തില്‍ വാങ്ങല്‍ താല്‍പര്യം അല്‍പ്പം കുറഞ്ഞത് വിവിധയിനങ്ങളുടെ നിരക്ക് കുറയാന്‍ കാരണമായി. രാവിലെ നടന്ന ലേലത്തില്‍ മൊത്തം 30,241 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 29,229 കിലോയും വിറ്റഴിഞ്ഞു. കഴിഞ്ഞവാരം കിലോ 2500 ന് മുകളില്‍ ഇടപാടുകള്‍ നടന്ന ശരാശരി ഇനങ്ങള്‍ ഇതിനകം 2243 ലേയ്ക്ക് താഴ്ന്നു. മികച്ചയിനങ്ങള്‍ 2678 രൂപയ്ക്ക് വിറ്റഴിച്ചു.