27 Nov 2025 6:46 PM IST
Summary
വിദേശത്ത് കുരുമുളക് ക്ഷാമം രൂക്ഷമായി
യൂറോപ്യന്‍ രാജ്യങ്ങളില്‍ കുരുമുളകിന് ഡിമാന്റ്് ഉയര്‍ന്നങ്കിലും കയറ്റുമതി രാജ്യങ്ങളില്‍ ചരക്ക് ക്ഷാമം തല ഉയര്‍ത്തുന്നു.വിയറ്റ്നാമില്‍ കുരുമുളക് വില വീണ്ടും ഉയര്‍ന്നങ്കിലും കാര്‍ഷിക മേഖലകളില്‍ നിന്നും പ്രദേശിക ചെറുകിട വിപണികളില്‍ ചരക്ക് വരവ് നാമമാത്രമായി ചുരുങ്ങി. നേരത്തെ വിദേശ ഷിപ്പ്മെന്റുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ അവര്‍ ബ്രസീലില്‍ നിന്ന് കുരുമുളക് സംഭരിച്ചാണ് കയറ്റുമതി നടത്തിയത്. പുതുവത്സവ വേളയില്‍ ഇക്കുറി പതിവിലും ഡിമാന്റ്് അനുഭവപ്പെടുമെന്ന സൂചനയാണ് യുറോപ്യന്‍ വാങ്ങലുകാരെ ഉല്‍പാദന രാജ്യങ്ങളിലേയ്ക്ക് ആകര്‍ഷിച്ചത്.
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. മാസാരംഭം അടുത്തതിനാല്‍ പ്രദേശിക ഡിമാന്റ് മുന്നില്‍ കണ്ട് മില്ലുകാര്‍ എണ്ണ വില പരമാവധി ഉയര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടങ്കിലും ചെറുകിട വിപണികളില്‍ വില്‍പ്പനതോത് കുറഞ്ഞത് വിലക്കയറ്റത്തിന് തടസമായി. കാങ്കയത്ത് ഇന്ന് വെളിച്ചെണ്ണ വില 27,675 രൂപയിലും കൊച്ചിയില്‍ നിരക്ക് 34,600 രൂപയിലുമാണ്. വരും ദിനങ്ങളില്‍ എണ്ണ വില ഉയര്‍ന്നാല്‍ നാളികേരളത്തിന് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വിലയില്‍ മാറ്റമില്ല. ടയര്‍ വ്യവസായികളില്‍ നിന്നും ഡിമാന്റ് മങ്ങിയത് സ്റ്റോക്കിസ്റ്റുകളെ നിരാശരാക്കി. തെളിഞ്ഞ കാലാവസ്ഥയില്‍ ടാപ്പിങ് ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. ചെറുകിട വിപണികളില്‍ ഷീറ്റ്, ലാറ്റക്സ് വരവ് കുറഞ്ഞ അളവിലാണ്. നാലാം ഗ്രേഡ് റബര്‍ കിലോ 185 രൂപയിലും അഞ്ചാം ഗ്രേഡ് 182 രൂപയിലും വ്യാപാരം നടന്നു. ജപ്പാന്‍ എക്സ്ചേഞ്ചില്‍ റബര്‍ കിലോ 337 യെന്‍ വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
