image

23 Feb 2026 6:12 PM IST

Commodity

വിദേശത്ത് റബറിന് ഡിമാന്‍ഡേറി; ആടി ഉലഞ്ഞ് നാളികേര വിപണി

MyFin Desk

വിദേശത്ത് റബറിന് ഡിമാന്‍ഡേറി;  ആടി ഉലഞ്ഞ് നാളികേര വിപണി
X

Summary

വിദേശത്തെ ഉണര്‍വ് പക്ഷേ നമ്മുടെ വിപണിയെ സ്വാധീനിച്ചില്ല, ടയര്‍ നിര്‍മ്മാതാക്കളുടെ തണുപ്പന്‍ മനോഭാവംമൂലം കൊച്ചിയില്‍ നാലാംഗ്രേഡിന് 100 രൂപ മാത്രം ഉയര്‍ന്ന് 21,700ലാണ് വ്യാപാരം നടന്നത്. അഞ്ചാംഗ്രേഡ് കിലോ 214 ലും ലാറ്റക്‌സ് 142 രൂപയിലും ഇടപാടുകള്‍ നടന്നു


ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ റബര്‍ ശക്തമായ നിലയില്‍. ഒരാഴ്ച്ചനീണ്ട അവധിക്ക് ശേഷം ചൈനയില്‍ നാളെ ഇടപാടുകള്‍ പുനരാരംഭിക്കുമ്പോള്‍ റബറിന് ഡിമാന്റ് ് ഉയരുമെന്ന നിഗമനത്തിലാണ് അവധി വ്യാപാരരംഗം. ജപ്പാനിലും സിംഗപ്പുരിലും ഇന്ന് റബര്‍ വാങ്ങല്‍ താല്‍പര്യം ദൃശ്യമായതോടെ തായ് മാര്‍ക്കറ്റായ ബാങ്കോക്കില്‍ ഷീറ്റ് വില ക്വിന്റലിന് 448 രൂപ വര്‍ദ്ധിച്ച് 22,300 രൂപയായി. വിദേശത്തെ ഉണര്‍വ് പക്ഷേ നമ്മുടെ വിപണിയെ സ്വാധീനിച്ചില്ല, ടയര്‍ നിര്‍മ്മാതാക്കളുടെ തണുപ്പന്‍ മനോഭാവംമൂലം കൊച്ചിയില്‍ നാലാംഗ്രേഡിന് 100 രൂപ മാത്രം ഉയര്‍ന്ന് 21,700ലാണ് വ്യാപാരം നടന്നത്. അഞ്ചാംഗ്രേഡ് കിലോ 214 ലും ലാറ്റക്‌സ് 142 രൂപയിലും ഇടപാടുകള്‍ നടന്നു.

ഏലക്കലേലത്തില്‍ വരവ് ചുരുങ്ങിയത് മുന്‍നിര്‍ത്തി കയറ്റുമതിമേഖലയും ആഭ്യന്തരവ്യവസായികളും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചത് വിലക്കയറ്റത്തിന് വഴിതെളിച്ചു. വാങ്ങല്‍ താല്‍പര്യം ശക്തമായതോടെ വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 3001 രൂപയായി ഉയര്‍ന്നു. ശരാശരി ഇനങ്ങള്‍ 2465 രൂപയിലും കൈമാറി. തോട്ടംമേഖല ഉയര്‍ന്ന പകല്‍ താപനിലയില്‍ നീങ്ങുന്നവേളയില്‍ ലഭ്യമായ വേനല്‍മഴ കര്‍ഷകരില്‍ പ്രതീക്ഷ പകരുന്നു.

നാളികേര വിപണി ആടി ഉലഞ്ഞു. കൊച്ചി, തൃശൂര്‍ വിപണികളില്‍ വെളിച്ചെണ്ണ ക്വിന്റലിന് 300 രൂപകുറഞ്ഞപ്പോള്‍ കോഴിക്കോട് എണ്ണവില 800 രൂപ ഇടിഞ്ഞു. കൊപ്രയാട്ട് മില്ലുകാര്‍ സ്റ്റോക്ക് വിറ്റുമാറാനുള്ള തിടുക്കം പച്ചതേങ്ങവിലയെ ബാധിക്കുമെന്നത് നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.