image

24 Jan 2026 5:48 PM IST

Commodity

കത്തിക്കയറി സ്വർണവും വെള്ളിയും , കുതിപ്പ് എങ്ങുമായില്ലെന്ന് അനലിസ്റ്റുകൾ

MyFin Desk

കത്തിക്കയറി സ്വർണവും വെള്ളിയും , കുതിപ്പ് എങ്ങുമായില്ലെന്ന് അനലിസ്റ്റുകൾ
X

Summary

കത്തിക്കയറി സ്വർണം , വെള്ളി വില. വെള്ളി വില ട്രോയ് ഔൺസിന് ആദ്യമായി 100 ഡോളർ കടന്നു. 101 ഡോളറിലാണ് വില. സ്വർണ വില ഇരട്ടിയിലേക്കെന്ന് അനലിസ്റ്റുകൾ


കുതിച്ച് സ്വർണം , വെള്ളി വിലകൾ. വെള്ളി വില ട്രോയ് ഔൺസിന് 101 ഡോളറില്‍ എത്തി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4,989 ഡോളറിലേക്ക് എത്തി.ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളായ ജെഫ്രീസ് സ്വര്‍ണ്ണവില 6,600 ഡോളറിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

യാര്‍ഡെനി ഗ്രൂപ്പ് 6,000 ഡോളറാണ് ലക്ഷ്യമിടുന്നത്. ഇതിലും വലിയൊരു പ്രവചനം നടത്തിയത് 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' രചയിതാവ് റോബര്‍ട്ട് കിയോസാക്കിയാണ്. 2026-ഓടെ വെള്ളിയുടെ വില ഔണ്‍സിന് 200 ഡോളര്‍ കടക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതായത്, വെള്ളിയുടെ കുതിപ്പ് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

വെള്ളി, നിക്ഷേപം സൂക്ഷിച്ച് മതി

അതേസമയം,മൊത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് പ്രകാരം, വെള്ളി ഇപ്പോള്‍ വളരെയധികം ചാഞ്ചാട്ടമുള്ള അവസ്ഥയിലാണ്.അതിനാല്‍ പോര്‍ട്ട്ഫോളിയോയില്‍ 75% സ്വര്‍ണ്ണവും 25% വെള്ളിയും എന്ന രീതിയില്‍ ഒരു ബാലന്‍സിങ് രീതി പിന്തുടരുന്നതാണ് ഉചിതമെന്നും അവര്‍ പറയുന്നു.ചുരുക്കത്തില്‍, വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെങ്കിലും പാനിക് ബയിം ഒഴിവാക്കി കൃത്യമായ പ്ലാനിംഗോടെ മാത്രം നിക്ഷേപം നടത്താനാണ് വിപണി വിദഗ്ധര്‍ പറയുന്നത്.