image

24 Feb 2026 6:33 PM IST

Commodity

റബര്‍ വിപണിക്ക് പ്രതീക്ഷയേറി; കൊപ്രവില കുറഞ്ഞു

MyFin Desk

Kerala govt sanctions Rs 42.57 cr subsidy to rubber farmers
X

Summary

നാലാംഗ്രേഡ് കിലോ 220 രൂപയിലും അഞ്ചാംേ്രഗഡ് 216 രൂപയിലും കൈമാറി. വ്യവസായികള്‍ ഒട്ടുപാലിന് 149 രൂപവരെ വാഗ്ദാനം ചെയ്തപ്പോള്‍ ലാറ്റക്‌സ് 143 രൂപയായി ഉയര്‍ന്നു


ലൂണാര്‍ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് ചൈനീസ് വ്യവസായികള്‍ അന്താരാഷ്ട്ര റബര്‍ മാര്‍ക്കറ്റില്‍ വീണ്ടും സജീവമാകുന്നു. വ്യവസായികളുടെ കടന്ന്‌വരവ് പ്രമുഖ അവധിവ്യാപാര കേന്ദ്രങ്ങളായ ജപ്പാന്‍, സിംപ്പൂര്‍, ചൈനീസ് എക്‌സ്‌ചേഞ്ചുകളില്‍ ഉല്‍പ്പന്നവില ഉയര്‍ത്തി. ജപ്പാന്‍ ഒസാക്കയില്‍ റബര്‍ ഒരുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ കിലോ 368 യെന്നിലേയ്ക്ക് കയറിയതിന്റെ ചുവടുപിടിച്ച് ബാങ്കോക്കില്‍ ഷീറ്റ് വില 22,708 രൂപയായി വര്‍ദ്ധിച്ചു. ക്വിന്റലിന് 478 രൂപയാണ് ഉയര്‍ന്നത്. രണ്ട് ദിവസംകൊണ്ട് 992 രൂപയാണ് തായ്‌ലാന്‍ഡില്‍ റബര്‍ മുന്നേറിയത്. സംസ്ഥാനത്തെ വിപണികളില്‍ റബര്‍ ലഭ്യത ചുരുങ്ങിയത് കണ്ട് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളും ടയര്‍ കമ്പനികളും വില ഉയര്‍ത്തി സ്റ്റോക്കിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. നാലാംഗ്രേഡ് കിലോ 220 രൂപയിലും അഞ്ചാംേ്രഗഡ് 216 രൂപയിലും കൈമാറി. വ്യവസായികള്‍ ഒട്ടുപാലിന് 149 രൂപവരെ വാഗ്ദാനം ചെയ്തപ്പോള്‍ ലാറ്റക്‌സ് 143 രൂപയായി ഉയര്‍ന്നു.

മില്ലുകാര്‍ വെളിച്ചെണ്ണവില ഉയര്‍ത്തി കൊപ്രവില ഇടിക്കാന്‍ കഠിനശ്രമം നടത്തിയത് ഉല്‍പാദന മേഖലയെ സമ്മര്‍ദ്ദത്തിലാക്കി. തമിഴ്‌നാട്ടില്‍ ഇന്ന് കൊപ്രവില 500 രൂപയും കൊച്ചിയില്‍ 200 രൂപയും ഇടിഞ്ഞു. എന്നാല്‍ രണ്ട് വ്യാപാരകേന്ദ്രങ്ങളിലും വെളിച്ചെണ്ണവിലയില്‍ മാറ്റം വരുത്താന്‍ മില്ലുകാര്‍ തയ്യാറായില്ല. അതേസമയം വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പച്ചത്തേങ്ങ തിടുക്കത്തില്‍ വിറ്റുമാറാന്‍ കാര്‍ഷികമേഖല നിര്‍ബന്ധിതമായി.

ഉല്‍പാദനമേഖലയില്‍ നടന്ന ഏലക്കലേലത്തില്‍ അന്തര്‍സംസ്ഥാന വ്യാപാരികളും വ്യവസായികളും കയറ്റുമതിക്കാരും ഉത്സാഹിച്ചത് മെച്ചപ്പെട്ടവിലയ്ക്ക് അവസരം ഒരുക്കി. ലേലത്തില്‍ വാങ്ങല്‍ താല്‍പര്യം ശക്തമായതോടെ ശരാശരി ഇനങ്ങള്‍ 2450 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 3252 രൂപയിലും കൈമാറി. മൊത്തം 67,785 കിലോചരക്ക് ലേലം കൊണ്ടു.