image

25 Feb 2026 6:41 PM IST

Commodity

അന്താരാഷ്ട്ര റബര്‍വില കുതിക്കുന്നു; വെളിച്ചെണ്ണവില വില താഴ്ന്നു

MyFin Desk

commodity market 25 020
X

Summary

സംസ്ഥാനത്ത് നാലാം ഗ്രേഡ് റബറിന് 22000 രൂപയില്‍ നിന്ന് 22200 രൂപയായി വില ഉയര്‍ന്നു


രാജ്യാന്തര റബര്‍വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ റബര്‍ ടാപ്പിങ് സീസണ്‍ അവസാനിച്ച വേളയില്‍ വ്യവസായിക മേഖലകളില്‍ നിന്നുള്ള ശക്തമായ വാങ്ങല്‍ താല്‍പര്യം ഉല്‍പ്പന്നത്തിന്റെ കുതിച്ചു ചാട്ടത്തിന്

വഴിയൊരുക്കി. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 227 രൂപയില്‍ നിന്നും 231 രൂപയായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടയില്‍ കിലോഗ്രാമിന് 15 രൂപയാണ്

വര്‍ദ്ധിച്ചത്. കയറ്റുമതി രാജ്യങ്ങളിലെ ലഭ്യത കുറവും വ്യവസായിക ഡിമാന്റും വിപണിയുടെ മുന്നേറ്റത്തെ പിന്തുണക്കുന്നു. തായ്ലാന്‍ഡ് ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുന്‍ നിര ഉല്‍പാദന രാജ്യങ്ങളില്‍ മെയ്

മാസത്തിന് ശേഷമേ ഇനി ഉല്‍പാദനം ഉയരൂ. ജപ്പാന്‍ അവധി വ്യാപാരത്തില്‍ റബര്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 371 യെന്നിലെത്തിയത് ഇന്ത്യന്‍ വ്യവസായികളെ ആഭ്യന്തര ഷീറ്റ് വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബറിന് 22000രൂപയില്‍ നിന്ന് 22200 രൂപയായി വില ഉയര്‍ത്തി.

ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഏലക്ക ലേല കേന്ദ്രങ്ങളില്‍ ഉല്‍പ്പന്നത്തിനായി മത്സരിച്ചു. ഇന്ന് നടന്ന ലേലത്തിന് എത്തിയ 64,841 കിലോഗ്രാം ചരക്കില്‍ 61,684 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനം ഏലക്ക കിലോ 2412 രൂപയിലും മികച്ചയിനങ്ങള്‍ 2900 രൂപയിലും ഇടപാടുകള്‍ നടന്നു. പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം ചുരുങ്ങുന്നതിനാല്‍ നിരക്ക് ഉയരാന്‍ സാധ്യത.

മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചത് മൂലം കൊച്ചിയില്‍ നിരക്ക് 200 രൂപ ഇടിഞ്ഞ് 17,000 രൂപയായി. വെളിച്ചെണ്ണ വിലയും താഴ്ന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ഇന്ന് നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. വില തകര്‍ച്ചയില്‍ പരിഭ്രാന്തരായ കര്‍ഷകര്‍ വിളവെടുപ്പിന് തിടുക്കപ്പെടുന്നുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില 200 രൂപ കുറഞ്ഞ് 29000 രൂപയായി.