image

30 May 2025 6:25 PM IST

Commodity

റബറിന്‌ വില തകർച്ച; ക്വിൻറ്റലിന്‌ 100 രൂപ കുറഞ്ഞു

MyFin Desk

COMMODITY
X

കാലവർഷം സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ നാളികേര വിളവെടുപ്പ്‌ മുന്നിലുള്ള രണ്ട്‌ മാസങ്ങളിൽ സ്‌തംഭിക്കും. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിലും മൊത്ത മാർക്കറ്റുകളിലും പച്ച തേങ്ങ, കൊപ്ര വരവ്‌ ഗണ്യമായി ചുരുങ്ങി. ജൂലൈയിൽ കാലവർഷം അൽപ്പം ദുർബലമായാൽ മാത്രമേ ഇനി വിളവെടുപ്പ്‌ പുനരാരംഭിക്കു. ഇതിനിടയിലെ ചരക്ക്‌ ക്ഷാമം കൊപ്ര വില വീണ്ടും ഉയർത്താം. ചെറുകിട മില്ലുകാരിൽ കാര്യമായി കൊപ്ര സ്‌ഗറ്റാക്കില്ല, വിപണി റെക്കോർഡ്‌ തലത്തിൽ നീങ്ങുന്നതിനാൽ കൂടുതൽ ചരക്ക്‌ സംഭരിക്കാനും അവർ മുന്നോട്ട്‌ വന്നില്ല. കൊച്ചിയിൽ ഇന്ന്‌ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 300 രൂപ വർദ്ധിച്ച്‌ 30,200 രൂപയായി.

ഏഷ്യൻ മാർക്കറ്റുകളിൽ റബറിന്‌ വില തകർച്ച. മുൻ നിര ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്‌ സീസണിന്‌ തുടക്കം കുറിച്ചത്‌ ഇറക്കുമതി രാജ്യങ്ങളെ റബറിൽ നിന്നും അകറ്റി. ജപ്പാനിൽ റബർ അവധി വിലകളിലെ തകർച്ച സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റുകളിലും പ്രതിഫലിച്ചു. ഇതോടെ മറ്റ്‌ വിപണികളും സമ്മർദ്ദത്തിലായി. സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നതിനാൽ റബർ വെട്ട്‌ പുനരാരംഭിക്കാനുള്ള സാഹചര്യം ഇനിയും ഒത്ത്‌ വന്നില്ല, കൊച്ചിയിൽ നാലാം ഗ്രേഡ്‌ റബർ വില ക്വിൻറ്റലിന്‌ 100 രൂപ കുറഞ്ഞ്‌ 20,000 ലേയ്‌ക്ക്‌ താഴ്‌ന്നു.

ഏലക്ക ലേലത്തിൽ 21,360 കിലോ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 20,719 കിലോയും വിറ്റഴിഞ്ഞു. ഇടപാടുകാരിൽ നിന്നുള്ള പിൻതുണ ഉറപ്പ്‌ വരുത്താനായത്‌ ശരാശരി ഇനങ്ങളെ കിലോ 2325 രൂപ വരെ ഉയർത്തി, മികച്ചയിനങ്ങൾ 2891 രൂപയിൽ കൈമാറി.

ഇന്നത്തെ കമ്പോള നിലവാരം