image

4 March 2024 12:10 PM GMT

Commodity

ഉയരാതെ റബര്‍ വില; ഏലക്കയ്ക്ക് ഡിമാന്‍ഡ്

MyFin Desk

ഉയരാതെ റബര്‍ വില; ഏലക്കയ്ക്ക് ഡിമാന്‍ഡ്
X

Summary

  • കൊച്ചിയില്‍ കൊപ്രക്ക് 9100 രൂപ
  • ഈസ്റ്റര്‍ അടുക്കുന്നതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍
  • റബര്‍ ഷീറ്റ് വില ആഭ്യന്തര വില കിലോ 167 രൂപ


വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞത് വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് വര്‍ദ്ധിപ്പിക്കുമെന്ന നിഗമനത്തിലാണ് കൊപ്രയാട്ട് വ്യവസായികള്‍. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള

പാം ഓയില്‍ കയറ്റുമതി ചുരുങ്ങിയതിനാല്‍ ഇവയുടെ ആഭ്യന്തര വില മെച്ചപ്പെടുമെന്ന നിഗനമത്തിലാണ് വെളിച്ചെണ്ണ മില്ലുകാര്‍. ഈസ്റ്റര്‍ അടുക്കുന്നതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികളും. കൊച്ചിയില്‍ കൊപ്ര 9100 രൂപയിലും വെളിച്ചെണ്ണ 13,600 ലുമാണ്. വരണ്ട കാലാവസ്ഥയില്‍ സംസ്ഥാനത്ത് റബര്‍ ടാപ്പിങ് സ്തംഭിച്ചിട്ടും വില ഉയര്‍ത്താന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വന്നില്ല. ഓഫ് സീസണായതിനാല്‍ ഷീറ്റ് വില ഉയരുമെന്ന കണക്ക് കൂട്ടലില്‍ കര്‍ഷകര്‍ ചരക്ക് കരുതിയിട്ടുണ്ടെങ്കിലും ആഭ്യന്തര വില കിലോ 167 രൂപയില്‍ തുടരുന്നു. അതേ സമയം ബാങ്കോക്കില്‍ ഇന്ന് 192 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്ത്യന്‍ വ്യവസായികള്‍ ഉയര്‍ന്ന വില നല്‍കി റബര്‍ ഇറക്കുമതിക്ക് ഇപ്പോഴും താല്‍പര്യം കാണിക്കുന്നുണ്ടങ്കിലും കൊച്ചിയിലും കോട്ടയത്തും വില ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല.

ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ 77,777 കിലോ ഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് വന്നത് കണ്ട് കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചു. ഏലത്തില്‍ വാങ്ങല്‍ താല്‍പര്യം ശക്തമായിരുന്നതിനാല്‍ 76,516 കിലോ ചരക്കും വിറ്റഴിഞ്ഞങ്കിലും ശരാശരി ഇനങ്ങള്‍ക്ക് ലഭിച്ചത് കിലോ 1453 രൂപ മാത്രം.മികച്ചയിനങ്ങള്‍ 1887 രൂപയില്‍ കൈമാറ്റം നടന്നു.