image

28 Feb 2024 12:33 PM GMT

Commodity

കുരുമുളക് വില തകര്‍ച്ച തടയിടാന്‍ ചരക്ക് വില്‍പ്പന കുറച്ച് കര്‍ഷകര്‍

MyFin Desk

കുരുമുളക് വില തകര്‍ച്ച തടയിടാന്‍ ചരക്ക് വില്‍പ്പന കുറച്ച് കര്‍ഷകര്‍
X

Summary

  • അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 520 രൂപ
  • ഉയര്‍ന്ന താപനില കാര്‍ഷിക മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചേക്കും
  • അറബ് രാജ്യങ്ങള്‍ ഉയര്‍ന്ന അളവില്‍ ഇന്ത്യന്‍ ഏലം ശേഖരിക്കുന്നുണ്ട്


വേനല്‍ക്കാല കൊടുങ്കാറ്റ് വിളനാശത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് തായ്‌ലന്റ് കാലാവസ്ഥാ ഏജന്‍സിയില്‍ നിന്നും പുറത്തുവന്നത് ആഗോള ടയര്‍ വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി.മാര്‍ച്ച് ആദ്യവാരം വരെ ഉയര്‍ന്ന താപനില തുടരുമെന്നത് കാര്‍ഷിക മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചേക്കും.

ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ജപ്പാന്‍ റബര്‍ അവധി വ്യാപാരത്തില്‍ വില കിലോ 300 യെന്നിന് മുകളില്‍. ഇന്ന് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഏഷ്യയിലെ ഇതര വിപണികളിലും ശക്തമായ വാങ്ങല്‍ താല്‍പര്യം ദൃശ്യമായി. ബാങ്കോക്കില്‍ മികച്ചയിനം 19,095 രൂപയിലും കൊച്ചി, കോട്ടയം വിപണികളില്‍ 16,700 രൂപയിലുമാണ്.

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ മികച്ചയിനങ്ങളുടെ വില തുടര്‍ച്ചയായ നാലാം ദിവസവും കിലോ 2000 രൂപയ്ക്ക് മുകളില്‍ ഇടം പിടിച്ചു. വലുപ്പം കൂടിയ ഇനം 2040 രൂപയിലും ശരാശരി ഇനങ്ങള്‍ 1500 രൂപയിലാണ്. റംസാന്‍ ഡിമാന്റ് മുന്നില്‍ കണ്ട് അറബ് രാജ്യങ്ങള്‍ ഉയര്‍ന്ന അളവില്‍ ഇന്ത്യന്‍ ഏലം ശേഖരിക്കുന്നുണ്ട്. ഗ്വാട്ടിമലയില്‍ നിന്നുള്ള ഏലവും അറബ് രാജ്യങ്ങളില്‍ സുലഭമാണ്.

ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കുരുമുളക് കര്‍ഷകര്‍ വില തകര്‍ച്ചയ്ക്ക് തടയിടാന്‍ ചരക്ക് വില്‍പ്പന കുറച്ചത് അനുകൂല തരംഗം ഉളവാക്കുമെന്ന പ്രതീക്ഷയിലാണു സ്‌റ്റോക്കിസ്റ്റുകള്‍. അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ മുളക് വില കുത്തനെ ഇടിച്ചതില്‍ പരിഭ്രാന്തരായി വലിയൊരു വിഭാഗം കര്‍ഷകര്‍ നേരത്തെ താഴ്ന്ന വിലയ്ക്ക് കുരുമുളക് കൈമാറി. വരവ് 40 ടണ്ണായി ചുരുങ്ങിയതോടെ കിട്ടുന്ന ചരക്ക് വാങ്ങികൂട്ടാന്‍ ഉത്സാഹിക്കുന്നുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 520 രൂപ.