image

27 March 2026 7:14 PM IST

Commodity

Rubber Price: റബർ വിലയിൽ മന്ദഗതി: ഒസാക്കയിൽ 380 യെൻ പ്രതിരോധം തകർന്നില്ല

MyFin Desk

Rubber Price:  റബർ വിലയിൽ മന്ദഗതി: ഒസാക്കയിൽ 380 യെൻ പ്രതിരോധം തകർന്നില്ല
X

Summary

ജപ്പാനിൽ വില 375 യെന്നിലേക്ക് താഴ്ന്നപ്പോൾ, കേരളത്തിൽ കുറഞ്ഞ വരവിൽ ആഭ്യന്തര വിപണിക്ക് കരുത്ത്


ബാങ്കോക്കിൽ റബർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ജപ്പാനിലെ ഒസാക്ക വ്യാപാര കേന്ദ്രത്തിൽ 380 യെൻ പ്രതിരോധം തകർക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ഈ മാസം മൂന്നാം തവണയാണ് റബർ ഈ നില തരണം ചെയ്യാതെ പിന്മാറുന്നത്. വാരാന്ത്യത്തെ തുടർന്ന് നിക്ഷേപകർ ഉയർന്ന നിരക്കിൽ ലാഭമെടുപ്പിന് മുൻതൂക്കം നൽകിയതോടെ ഊഹക്കച്ചവടക്കാർ വിൽപ്പനയിലേക്ക് തിരിഞ്ഞു.

ഇതോടെ ജപ്പാൻ വിപണിയിൽ റബർ വില 375 യെന്നിലേക്കു താഴ്ന്നു. അതേസമയം, ഈസ്റ്റർ അടുത്തിട്ടും മദ്ധ്യകേരളത്തിൽ റബർ വിൽപ്പനയ്ക്ക് എത്തിക്കുന്ന കർഷകർ കുറവാണ്. ഉത്സവ ആവശ്യങ്ങൾ മുൻനിർത്തി ചരക്ക് എത്തുമെന്ന പ്രതീക്ഷയിലിരുന്ന ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾക്ക് നിരാശയാണ് ലഭിച്ചത്.

വരവ് കുറഞ്ഞ സാഹചര്യത്തിൽ അഞ്ചാം ഗ്രേഡ് റബറിന് കിലോയ്ക്ക് രണ്ട് രൂപ ഉയർത്തി 218 രൂപയ്ക്ക് ശേഖരണം നടന്നു. നാലാം ഗ്രേഡ് റബർ 222 രൂപ നിരക്കിൽ വിപണനം തുടരുകയാണ്. ആഭ്യന്തര വിപണിയിൽ വിതരണക്കുറവ് തുടരുകയാണെങ്കിൽ വിലയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് വ്യാപാരികൾ വിലയിരുത്തുന്നു.